Flash News

അതിസമ്പന്നര്‍ക്കും സ്വാധീനശക്തിയുള്ളവര്‍ക്കും ഇഷ്ടക്കാര്‍ക്കും മുന്നില്‍ നിയമം നിഷ്‌ക്രിയമാകുന്നു : സുധീരന്‍

അതിസമ്പന്നര്‍ക്കും സ്വാധീനശക്തിയുള്ളവര്‍ക്കും ഇഷ്ടക്കാര്‍ക്കും മുന്നില്‍ നിയമം നിഷ്‌ക്രിയമാകുന്നു : സുധീരന്‍
X


തിരുവനന്തപുരം : അതിസമ്പന്നര്‍ക്കും സ്വാധീനശക്തിയുള്ളവര്‍ക്കും സിപിഎം നേതൃത്വത്തിന്റെ ഇഷ്ടക്കാര്‍ക്കും മുന്നില്‍ നിയമം നിഷ്‌ക്രിയമാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍.
എം.എല്‍.എ പി.കെ.ശശിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിയമപരമായി നടപടി സ്വീകരിക്കേണ്ട പോലീസിനെ ഭരണനേതൃത്വം തികച്ചും നിര്‍വീര്യമാക്കിയിരിക്കുകയാണെന്നും . കെ.ബി. ഗണേഷ് കുമാറിന്റെ കാര്യത്തിലെതെന്നും സുധീരന്‍ ആരോപിച്ചു.

സ്ത്രീസമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ട സംസ്ഥാന വനിതാ കമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് ഏറെ വിചിത്രമാണ്.
ഗുരുതരമായ ആരോപണവിധേയവരായവര്‍ക്ക് രക്ഷാകവചമൊരുക്കുകയും നിര്‍ദോഷികളും നിഷ്‌കളങ്കരുമായ ജനങ്ങളുടെ നേരെ അതിക്രമം നടത്തുന്നതിന് പോലീസിനെ അഴിച്ചുവിടുകയും ചെയ്യുന്ന ഇടതുമുന്നണി ഭരണശൈലി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.
ജലന്തര്‍ ബിഷപ്പിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതും കേവലം പ്രഹസനമാക്കി മാറ്റിയത് ഈ ശൈലിയുടെ ഭാഗമാണ്.
സര്‍വ്വനിയമങ്ങളെയും കാറ്റില്‍ പറത്തി പി വി അന്‍വര്‍ എം.എല്‍.എ സൈ്വരവിഹാരം നടത്തുന്നത് സമ്പന്നര്‍ക്കും സ്വാധീനമുള്ളവര്‍ക്കും മുന്നില്‍ നിയമം നിര്‍ജ്ജീവമാകുന്നു എന്നത് വ്യക്തമാക്കുന്നുണ്ട്. തോമസ് ചാണ്ടിയെയും ജോയ്‌സ് ജോര്‍ജ്ജിനെയും സംരക്ഷിക്കുന്നതിന് വഴിവിട്ട നടപടികളുമായി മുന്നോട്ടുപോയ സര്‍ക്കാരിന്റെ സമീപനവും ഈ നയത്തിന്റെ ഭാഗമാണ്.
സ്ത്രീസുരക്ഷ ഉറപ്പുവരുത്തുമെന്നും അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുമുള്ള ഇടതുമുന്നണി വാഗ്ദാനത്തിന്റെ പൊള്ളത്തരം ഇത്തരം സംഭവങ്ങളിലൂടെ ജനങ്ങള്‍ക്ക് പൂര്‍ണമായും ബോധ്യപ്പെട്ടിരിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it