Sub Lead

സാകിര്‍ മൂസയുടെ കൊലപാതകം: കശ്മീര്‍ പുകയുന്നു

2013ല്‍ സായുധ പോരാട്ടത്തിന്റെ ഭാഗമായ മൂസ 2016ല്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിന് പിന്നാലെയാണ് പ്രത്യക്ഷത്തില്‍ രംഗത്ത് വരുന്നത്

സാകിര്‍ മൂസയുടെ കൊലപാതകം: കശ്മീര്‍ പുകയുന്നു
X

ശ്രീനഗര്‍: സാകിർ മൂസയുടെ കൊലപാതകത്തെ തുടർന്ന് കശ്മീർ താഴ്വര പുകയുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ മുന്‍ കമാന്‍ഡറും അല്‍ഖാഇദ കശ്മീര്‍ സെല്‍ മേധാവിയുമായ സാകിര്‍ മൂസയുടെ കൊലപാതകത്തെ തുടര്‍ന്ന് താഴ്‌വരയില്‍ സംഘര്‍ഷം പുകയുന്നു. വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായതോടെ കശ്മീര്‍ താഴ്‌വരയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച അടച്ചുപൂട്ടി. കഴിഞ്ഞ ആഴ്ചയാണ് സാക്കിര്‍ മൂസയെ ഇന്ത്യന്‍ സൈന്യം വധിച്ചത്. തുടര്‍ന്ന് ഉയര്‍ന്നുവന്ന വിദ്യാര്‍ഥി പ്രക്ഷോഭം തടയുന്നതിനായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത്.


ശ്രീനഗര്‍, ബുദ്ഗാം, കുപ്‌വാര ജില്ലകളിലെ പത്താം ക്ലാസ് മുതല്‍ കോളജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അടച്ചതെന്ന് അധികൃതര്‍ അറിയിച്ചത്. ബാരാമുള്ള ജില്ലയിലെ ബരാമുള്ള, സോപോര്‍, പഠാന്‍ ടൗണ്‍ എന്നിവിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് താല്‍ക്കാലിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


പുല്‍വാമയിലെ ടൈറല്‍ മേഖലയിലെ ഒരു ഗ്രാമത്തില്‍വച്ചാണ് ഇന്ത്യന്‍ സൈന്യം മൂസയെ ഏറ്റുമുട്ടലില്‍ വധിച്ചത്.2013ല്‍ സായുധ പോരാട്ടത്തിന്റെ ഭാഗമായ മൂസ 2016ല്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിന് പിന്നാലെയാണ് പ്രത്യക്ഷത്തില്‍ രംഗത്ത് വരുന്നത്. മൂസ വധിക്കപ്പെട്ടതിനു പിന്നാലെ കശ്മീരിലെ വിവിധയിടങ്ങളില്‍ അദ്ദേഹത്തിനു പിന്തുണയുമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്.

Next Story

RELATED STORIES

Share it