Sub Lead

ആര് പറയുന്നത് ഞങ്ങള്‍ വിശ്വസിക്കണം? അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗവുമായി ഉവൈസി

ആര് പറയുന്നത് ഞങ്ങള്‍ വിശ്വസിക്കണമെന്ന് ചോദിച്ചുകൊണ്ടാണ് അമിത് ഷാ മുമ്പ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ അദ്ദേഹം പോസ്റ്റുചെയ്തിട്ടുള്ളത്.

ആര് പറയുന്നത് ഞങ്ങള്‍ വിശ്വസിക്കണം? അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗവുമായി ഉവൈസി
X

ന്യൂഡല്‍ഹി: ദേശീയ പൗരത്വ പട്ടിക രാജ്യവ്യാപകമായി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി പ്രസംഗിച്ചതിന് പിന്നാലെ അതിനു വിരുദ്ധമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി.

ആര് പറയുന്നത് ഞങ്ങള്‍ വിശ്വസിക്കണമെന്ന് ചോദിച്ചുകൊണ്ടാണ് അമിത് ഷാ മുമ്പ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ അദ്ദേഹം പോസ്റ്റുചെയ്തിട്ടുള്ളത്. എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പിലാക്കുന്നത് സംബന്ധിച്ച യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി മോദി ഇന്ന് പറഞ്ഞത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും പറഞ്ഞു. ആരാണ് നുണ പറയുന്നത്. അമിത് ഷാ പറഞ്ഞത് തെറ്റാണെങ്കില്‍ അത് പാര്‍ലമെന്ററി പ്രിവിലേജിന്റെ ലംഘനമാണ്. തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നുവെന്നതിന്റെ തെളിവാണെന്നും ഉവൈസി ട്വീറ്റ് ചെയ്തു.

ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്യവെയാണ് മോദി പൗരത്വ പട്ടികയെപ്പറ്റി പറഞ്ഞത്. പൗരത്വ പട്ടികയെപ്പറ്റി തെറ്റായ വിവരങ്ങളാണ് പരക്കുന്നത്. കോണ്‍ഗ്രസ്, അവരുടെ സഖ്യകക്ഷികള്‍, അര്‍ബന്‍ നക്‌സലുകള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത്. മുസ്‌ലിംകള്‍ക്കുവേണ്ടി തടങ്കല്‍പാളയങ്ങള്‍ നിര്‍മിക്കുന്നുവെന്ന് അവര്‍ കള്ളം പ്രചരിപ്പിക്കുന്നുവെന്നും മോദി പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it