Sub Lead

സിപിഎം നേതാക്കളുടെ മുന്നിൽ നടുവളച്ച് നിൽക്കുന്ന ഈ മക്കുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടി: കെ മുരളീധരൻ

മാനമില്ലാത്ത ബഹ്റയാണ് മാനനഷ്ടത്തിന് കേസ് കൊടുത്തത്. മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല തനിക്കെതിരെയും കേസെടുക്കട്ടെ.

സിപിഎം നേതാക്കളുടെ മുന്നിൽ നടുവളച്ച് നിൽക്കുന്ന ഈ മക്കുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടി: കെ മുരളീധരൻ
X

കൊച്ചി: മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടത്തിന് നടപടിക്കൊരുങ്ങുന്ന ഡിജിപി ലോക്നാഥ് ബഹ്റയെ കടന്നാക്രമിച്ച് കെ മുരളീധരൻ എംപി. സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നിൽക്കുന്ന മക്കുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് മുരളീധരന്റെ പരാമർശം.

മാനമില്ലാത്ത ബഹ്റയാണ് മാനനഷ്ടത്തിന് കേസ് കൊടുത്തത്. മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല തനിക്കെതിരെയും കേസെടുക്കട്ടെ. പിഎസ്‍സി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിലും ഭേദം കോടിയേരി അന്വേഷിക്കുന്നതാണ്. ആദ്യ പ്രളയകാലത്ത് അടിച്ച് മാറ്റിയത് കൊണ്ടാണ് രണ്ടാം പ്രളയകാലത്ത് സഹായം കുറഞ്ഞതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

പുതിയ ഗവർണർ നിയമനത്തെ പറ്റിയും മുരളീധരൻ വിമർശനമുന്നയിച്ചു. കോൺഗ്രസിനെ വഞ്ചിച്ച് ബിജെപിയിലെത്തിയ ആളെ ഗവർണറാക്കിയതിലൂടെ കേരളത്തിലും കടന്ന് കയറാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it