Sub Lead

വഞ്ചിയൂര്‍ കോടതിയിലെ സംഭവം: ഹൈക്കോടതി നടപടി തുടങ്ങി; ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ നാളെ വഞ്ചിയൂര്‍ കോടതിയില്‍ എത്തും

കേരള ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ നാളെ വഞ്ചിയൂര്‍ കോടതിയില്‍ എത്തി കാര്യങ്ങള്‍ പരിശോധിക്കും. അഞ്ചിനു വീണ്ടും ഹൈക്കോടതിയില്‍ യോഗം ചേരാനും ധാരണയായി.വഞ്ചിയൂര്‍ കോടതിയിലുണ്ടായ വിഷയത്തില്‍ ജുഡീഷ്യല്‍ ഓഫിസേഴ്‌സ് അസോസിയേഷനും കേരള ബാര്‍ കൗണ്‍സിലും ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പടെ ഹൈക്കോടതി ഭരണ നിര്‍വഹണ ചുമതലയുള്ള അഞ്ച് മുതിര്‍ന്ന ജഡ്ജിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്

വഞ്ചിയൂര്‍ കോടതിയിലെ സംഭവം: ഹൈക്കോടതി നടപടി തുടങ്ങി; ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ നാളെ വഞ്ചിയൂര്‍ കോടതിയില്‍ എത്തും
X

കൊച്ചി: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരും മജിസ്‌ട്രേറ്റുമായുണ്ടായ വിഷയത്തിലെ പ്രശ്‌ന പരിഹാരത്തിന് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. കേരള ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ നാളെ വഞ്ചിയൂര്‍ കോടതിയില്‍ എത്തി കാര്യങ്ങള്‍ പരിശോധിക്കും. അഞ്ചിനു വീണ്ടും ഹൈക്കോടതിയില്‍ യോഗം ചേരാനും ധാരണയായി.വഞ്ചിയൂര്‍ കോടതിയിലുണ്ടായ വിഷയത്തില്‍ ജുഡീഷ്യല്‍ ഓഫിസേഴ്‌സ് അസോസിയേഷനും കേരള ബാര്‍ കൗണ്‍സിലും ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പടെ ഹൈക്കോടതി ഭരണ നിര്‍വഹണ ചുമതലയുള്ള അഞ്ച് മുതിര്‍ന്ന ജഡ്ജിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ,ജസ്റ്റിസ് സി കെ അബ്ദുള്‍ റഹിം,ജസ്റ്റിസ് സി ടി രവികുമാര്‍,ജസ്റ്റിസ് കെ ഹരിലാല്‍ ,ജസ്റ്റിസ് എ എം ഷഫീഖ് , അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് ,ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവരാണ് ചീഫ് ജസ്റ്റിസിന്റെ ചേമ്പറില്‍ യോഗം ചേര്‍ന്നത്. പ്രശ്‌ന പരിഹാരത്തിനുള്ള നടപടി തുടങ്ങിയെന്ന് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ യോഗത്തിന് ശേഷം പ്രതികരിച്ചു. വഞ്ചിയൂര്‍ മജിസ്‌ട്രേറ്റും സിജെഎമ്മും ഈ വിഷയത്തില്‍ ഹൈക്കോടതിക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഹൈക്കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ജുഡീഷ്യല്‍ ഓഫിസേഴ്‌സ് അസോസിയേഷനും ഹൈക്കോടതിക്ക് കത്ത് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it