Sub Lead

ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല; യുവതിക്കുനേരെ ആസിഡ് ആക്രമണം

ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം യുപിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്.

ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല; യുവതിക്കുനേരെ ആസിഡ് ആക്രമണം
X

മുസഫര്‍നഗര്‍: ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച യുവതിക്കുനേരെ കുറ്റാരോപിതരുടെ ആസിഡ് ആക്രമണം. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. ആസിഡ് ആക്രമണത്തില്‍ 30 ശതമാനം പൊള്ളലേറ്റ യുവതി മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുറ്റാരോപിതരായ നാലുപേർ രണ്ടു ദിവസം മുമ്പ് രാത്രി യുവതിയുടെ വീട്ടിലെത്തുകയും ബലാത്സംഗ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുവതി വിസമ്മതിച്ചതോടെ ആസിഡ് ആക്രമണം നടത്തി. സംഭവത്തിനുശേഷം നാലുപേരും ഒളിവില്‍പോയി. അവരെ ഉടന്‍ പിടികൂടുമെന്ന് പോലിസ് പറഞ്ഞു.

ബലാത്സംഗ പരാതിയുമായി 30കാരി ആദ്യം പോലിസ് സ്‌റ്റേഷനില്‍ കയറിയിറങ്ങിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് അവര്‍ നേരിട്ട് കോടതിയെ സമീപിച്ചു. ഇതോടെയാണ് പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി കുറ്റാരോപിതർ രംഗത്തെത്തിയത്. യുവതിയുടെ പരാതി അന്വേഷിച്ചുവെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്നാണ് പോലിസ് പറയുന്നത്. അതിനാല്‍ കേസ് അവസാനിപ്പിച്ചുവെന്നും പോലിസ് പറയുന്നു.

ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം യുപിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ 2015ൽ 35908 ആയിരുന്നെങ്കിൽ 2017ൽ അത് 56011 കടന്നു. സ്ത്രീകൾക്കെതിരായി നടക്കുന്ന രാജ്യത്തെ മൊത്തം കുറ്റകൃത്യങ്ങളിൽ 16 ശതമാനവും നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്.

Next Story

RELATED STORIES

Share it