Sub Lead

യുപിയില്‍ പൗരത്വ പ്രക്ഷോഭത്തിന് നേരെ പോലിസ് അതിക്രമം: സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

പുലര്‍ച്ചെ നാലുമണിയോടെ പോലിസ് സ്ത്രീകള്‍ക്കെതിരേ അതിക്രമം അഴിച്ചുവിടുകയായിരുന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു.

യുപിയില്‍ പൗരത്വ പ്രക്ഷോഭത്തിന് നേരെ പോലിസ് അതിക്രമം: സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്
X

ലഖ്‌നോ: യുപിയില്‍ പൗരത്വ പ്രക്ഷോഭത്തിന് നേരെ പോലിസ് അതിക്രമത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അസംഗഡില്‍ ക്രൂരമായ പോലിസ് അതിക്രമം നടന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. 55 വയസുള്ള ഒരു സ്ത്രീ തലയ്ക്ക് ഗുരുതര പരിക്കുകളോടെ ഐസിയുവിലാണ്.

ദിവസങ്ങളായി സ്ത്രീകള്‍ ശാഹീന്‍ബാഗ് മാതൃകയില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. രാവിലെ 11 മണിയോടെ 500ഓളം സ്ത്രീകള്‍ ബില്ല്യരഗഞ്ചില്‍ തടിച്ചുകൂടി കുത്തിയിരിപ്പ് സമരം ആരംഭിച്ചു. അനുമതിയില്ലെന്ന് പറഞ്ഞ് പിരിഞ്ഞുപോകാന്‍ പോലിസ് ആവശ്യപ്പെട്ടു. പുലര്‍ച്ചെ നാലുമണിയോടെ പോലിസ് സ്ത്രീകള്‍ക്കെതിരേ അതിക്രമം അഴിച്ചുവിടുകയായിരുന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. 20 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലാത്തിചാര്‍ജ് തീര്‍ത്തും അപ്രതീക്ഷിതവും അനാവശ്യവുമായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. യുവാക്കളേയും സ്ത്രീകളേയും വീടുകളില്‍ അതിക്രമിച്ച് വേട്ടയാടുകയായിരുന്നു. നിരവധി പേരെ കാണാനില്ലെന്നും എത്രപേര്‍ക്കാണ് പരിക്കേറ്റതെന്ന യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമല്ലെന്നും പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

Next Story

RELATED STORIES

Share it