അണ്‍ലിമിറ്റഡ് ഫ്രീ എന്നാല്‍ ‌ഞങ്ങള്‍ക്ക് ഡിക്ഷണറിയിലെ അര്‍ത്ഥമാണ്; ജിയോയെ ട്രോളി എയർടെൽ

കഴിഞ്ഞ ദിവസമാണ് ജിയോ ഇതര നെറ്റ്‍വര്‍ക്കുകളിലേക്ക് ചെയ്യുന്ന ഫോണ്‍ കോളുകള്‍ക്ക് ജിയോ ചാര്‍ജ് ഏര്‍പ്പെടുത്തും എന്ന് പ്രഖ്യാപിച്ചത്.

അണ്‍ലിമിറ്റഡ് ഫ്രീ എന്നാല്‍ ‌ഞങ്ങള്‍ക്ക് ഡിക്ഷണറിയിലെ അര്‍ത്ഥമാണ്; ജിയോയെ ട്രോളി എയർടെൽ

മുംബൈ: അണ്‍ലിമിറ്റഡ് ഫ്രീ എന്നാല്‍ മറ്റു ചില നെറ്റു വര്‍ക്കുകള്‍ക്ക് ഔട്ട്ഗോയിങ് കോളുകള്‍ക്ക് പണം ഈടാക്കും എന്നാണ്. പുതിയ എയർടെൽ പരസ്യമാണ് ജിയോ നെറ്റ്‍വര്‍ക്കിനെ പറയാതെ പറഞ്ഞ് ട്രോളിയിരിക്കുന്നത്. അൺലിമിറ്റഡ് കോള്‍, ഡാറ്റ ഓഫറുകൾ വാഗ്ദാനം ചെയ്‌തെത്തി ഒടുവില്‍ ഇതര നെറ്റ്‍വര്‍ക്കുകളിലേക്ക് വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങുന്ന റിലയന്‍സ് ജിയോക്കാണ് എയർടെൽ പണി കൊടുത്തത്.

'അണ്‍ലിമിറ്റഡ് ഫ്രീ എന്നാല്‍ ‌ഞങ്ങള്‍ക്ക് ഡിക്ഷണറിയിലെ അര്‍ത്ഥമാണ്. എയര്‍ടെലിലൂടെ എല്ലാ നെറ്റ് വര്‍ക്കുകളുലേക്കും അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ എന്നാണ് ജിയോയെ ട്രോളി എയര്‍ടെല്‍ ഫേസ്ബുക്കില്‍ ഹ്രസ്വ വീഡിയോ പോസ്റ്റ് ചെയ്തത്. വമ്പിച്ച പ്രതികരണമാണ് പരസ്യത്തിന് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ജിയോ ഇതര നെറ്റ്‍വര്‍ക്കുകളിലേക്ക് ചെയ്യുന്ന ഫോണ്‍ കോളുകള്‍ക്ക് ജിയോ ചാര്‍ജ് ഏര്‍പ്പെടുത്തും എന്ന് പ്രഖ്യാപിച്ചത്. 6 പൈസയാണ് ഒരു മിനുട്ടിന് ചാര്‍ജ്. ജിയോ ഫോണുകളിലേക്കുള്ള കോളുകള്‍ക്ക് പണം ഈടാക്കില്ല. ജിയോ ടു ജിയോ, ലാന്‍ഡ്‍ലൈന്‍, സോഷ്യല്‍ മീഡിയ ആപ്പ് ഉപയോഗിച്ചുള്ള കോളുകള്‍ എന്നിവക്ക് നിരക്ക് ബാധകമല്ല.

RELATED STORIES

Share it
Top