Sub Lead

പൗരത്വ ഭേദഗതി ബിൽ; ഗൗരവമായി നിരീക്ഷിച്ചു വരികയാണ്: യുഎന്‍

ബില്‍ പാസ്സായതിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ വ്യാപിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും യുഎന്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബിൽ; ഗൗരവമായി നിരീക്ഷിച്ചു വരികയാണ്: യുഎന്‍
X

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കുകയും രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്ത പൗരത്വ ഭേദഗതി ബില്ലിന്റെ സാഹചര്യം വിലയിരുത്തുകയാണെന്ന് യുഎന്‍. നിയമത്തിന്റെ അനന്തരഫലങ്ങള്‍ ഗൗരവമായി നിരീക്ഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങളേക്കുറിച്ചും ബന്ധപ്പെട്ടവര്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖ് വ്യക്തമാക്കി.

ബംഗ്ലാദേശ് അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ആശങ്കയറിയിച്ച സാഹചര്യത്തില്‍ കൂടിയാണ് ഐക്യരാഷ്ട്ര സഭയുടെ അഭിപ്രായപ്രകടനം. പൗരത്വ ഭേദഗതി ബില്ലിന്റെ പ്രത്യാഘാതങ്ങള്‍ ഐക്യരാഷ്ട്ര സഭ ഗൗരവമായി നിരീക്ഷിച്ചു വരികയാണ്. ബില്‍ പാസ്സായതിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ വ്യാപിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും യുഎന്‍ വ്യക്തമാക്കി.

ഇരുസഭകളും പാസ്സാക്കിയ ബില്‍ വ്യാഴാഴ്ച രാത്രിയാണ് രാഷ്ടപതി അംഗീകരിച്ചത്. അതേസമയം അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം കനക്കുകയാണ്. അസമിൽ പൗരത്വ നിയമത്തിനെതിരേ പ്രക്ഷോഭം കനത്തതിനെത്തുടർന്ന് ​ഇന്റർനെറ്റ് സംവിധാനങ്ങൾ കൂടുതൽ മേഖലകളിൽ റദ്ദാക്കിയതായി റിപോർട്ടുകളുണ്ട്.

Next Story

RELATED STORIES

Share it