Top

റോഹിൻഗ്യൻ മുസ്ലിംകളെ വംശഹത്യ ചെയ്തെന്ന് വെളിപ്പെടുത്തി മ്യാൻമർ സൈനികർ

തന്റെ മുതിർന്ന ഉദ്യോഗസ്ഥർ റോഹിൻഗ്യൻ സ്ത്രീകളെ ബലാത്സംഗം ചെയ്തപ്പോൾ താൻ കാവൽ നിൽക്കുകയായിരുന്നുവെന്ന് 30 കാരനായ സാവ് നായിങ് തുൻ പറഞ്ഞു.

റോഹിൻഗ്യൻ മുസ്ലിംകളെ വംശഹത്യ ചെയ്തെന്ന്  വെളിപ്പെടുത്തി മ്യാൻമർ സൈനികർ
X

ഹേ​ഗ്: റോഹിൻഗ്യൻ മുസ് ലിംകളെ വംശഹത്യ ചെയ്തെന്ന് വെളിപ്പെടുത്തി മ്യാൻമർ സൈനികർ. ഹേഗിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) യുടെ കസ്റ്റഡിയിൽ ഉള്ള രണ്ട് മ്യാൻമർ സൈനികരാണ് റോഹിൻഗ്യൻ മുസ് ലിംകളെ വംശഹത്യക്കിരയാക്കിയെന്ന കുറ്റസമ്മത വീഡിയോ പുറത്തുവന്നിരിക്കുന്നത്.

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് 2017 ൽ നടന്ന സൈനിക നടപടിക്കിടെ 180 ഓളം സാധാരണക്കാരായ റോഹിൻ​ഗ്യൻ മുസ്ലിംകളെ കൊലപ്പെടുത്തിയ കേസിലാണ് വെളിപ്പെടുത്തൽ. അന്നു നടന്ന സൈനിക നടപടിക്ക് പിന്നാലെ 750,000 റോഹിൻഗ്യകൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തെന്നും കുറ്റസമ്മതത്തിലുണ്ട്.

കാണുന്നവരെയെല്ലാം വെടിവയ്ക്കാൻ പട്ടാളക്കാരോട് ഉത്തരവിട്ടിട്ടുണ്ടെന്ന് കമാൻഡറായ മയേ വിൻ തുൻ പറഞ്ഞു. തന്റെ മുതിർന്ന ഉദ്യോഗസ്ഥർ റോഹിൻഗ്യൻ സ്ത്രീകളെ ബലാത്സംഗം ചെയ്തപ്പോൾ താൻ കാവൽ നിൽക്കുകയായിരുന്നുവെന്ന് 30 കാരനായ സാവ് നായിങ് തുൻ പറഞ്ഞു. മറ്റ് 17 സൈനികരുടെ പേരും റാങ്കും അവർ വെളിപ്പെടുത്തി. ആറ് മുതിർന്ന കമാൻഡർമാർ എല്ലാ റോഹിൻഗ്യകളെയും ഉന്മൂലനം ചെയ്യാൻ ഉത്തരവിട്ടു.

മ്യാൻമർ സൈന്യത്തിനെതിരേ പോരാടുന്ന റാഖൈൻ വിമത ഗ്രൂപ്പായ അരകാൻ ആർമി (എഎ) ആണ് ആദ്യം ഇവരുടെ വീഡിയോകൾ ചിത്രീകരിച്ചത്, എൻ‌ജി‌ഒയായ ഫോർട്ടിഫൈ റൈറ്റ്സാണ് ഇത് പുറത്തുവിട്ടത്. തുടർന്നാണ് ഈ രണ്ടു സൈനികർ കോടതിയുടെ കസ്റ്റഡിയിൽ ആയതായി റിപോർട്ടുകൾ പുറത്തുവന്നത്.

Next Story

RELATED STORIES

Share it