Sub Lead

ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിന്‍തുടര്‍ന്നു പിടിക്കരുതെന്നു ഹൈക്കോടതി

ഡിജിറ്റല്‍ കാമറകള്‍, ട്രാഫിക് നിയന്ത്രണത്തിലുള്ള കാമറകള്‍, മൊബൈല്‍ ഫോണ്‍ കാമറകള്‍ കൈകളിലൊതുങ്ങുന്ന വീഡിയോ കാമറകള്‍ എന്നിവ പോലിസ് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹനവകുപ്പും ഉപയോഗപ്പെടുത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനു നടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. അപകടകരമായ രീതിയില്‍ വാഹമോടിച്ചുവരുന്നവരുടെ വാഹനങ്ങളുടെ നമ്പര്‍ വയര്‍ലെസ് സംവിധനത്തിലൂടെ വിനിമയം നടത്തി പ്രതികളെ കണ്ടെത്താവുന്നതാണ്.നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ വാഹനങ്ങളുടേ വേഗത നിയന്ത്രിക്കുന്നതിനു റോഡുകളില്‍ തടസങ്ങള്‍ക്കായി ബാരിക്കേടുകള്‍ സ്ഥാപിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. 2012 ലെ സര്‍ക്കുലറില്‍ സൂചിപ്പിച്ചിട്ടുള്ളതു പ്രകാരം പരിശോധന നടത്തുന്ന പ്രദേശങ്ങള്‍ സംബന്ധിച്ചു മുന്‍കൂട്ടി അറിയിപ്പു നല്‍കണമെന്നും കോടതി വ്യക്തമാക്കി

ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിന്‍തുടര്‍ന്നു പിടിക്കരുതെന്നു ഹൈക്കോടതി
X

കൊച്ചി: ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിന്‍തുടര്‍ന്നു പിടിക്കരുതെന്നു ഹൈക്കോടതി ഉത്തരവ്. നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിനു ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.കാടാമ്പുഴ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ മുഫ്ലിബ് സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് കോടതി നിരീക്ഷണമുണ്ടായത്. ഡിജിറ്റല്‍ കാമറകള്‍, ട്രാഫിക് നിയന്ത്രണത്തിലുള്ള കാമറകള്‍, മൊബൈല്‍ ഫോണ്‍ കാമറകള്‍ കൈകളിലൊതുങ്ങുന്ന വീഡിയോ കാമറകള്‍ എന്നിവ പോലിസ് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹനവകുപ്പും ഉപയോഗപ്പെടുത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനു നടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. അപകടകരമായ രീതിയില്‍ വാഹമോടിച്ചുവരുന്നവരുടെ വാഹനങ്ങളുടെ നമ്പര്‍ വയര്‍ലെസ് സംവിധനത്തിലൂടെ വിനിമയം നടത്തി പ്രതികളെ കണ്ടെത്താവുന്നതാണ്.നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ വാഹനങ്ങളുടേ വേഗത നിയന്ത്രിക്കുന്നതിനു റോഡുകളില്‍ തടസങ്ങള്‍ക്കായി ബാരിക്കേടുകള്‍ സ്ഥാപിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

2012 ലെ സര്‍ക്കുലറില്‍ സൂചിപ്പിച്ചിട്ടുള്ളതു പ്രകാരം പരിശോധന നടത്തുന്ന പ്രദേശങ്ങള്‍ സംബന്ധിച്ചു മുന്‍കൂട്ടി അറിയിപ്പു നല്‍കണമെന്നും കോടതി വ്യക്തമാക്കി. നിയമത്തിന്റെ ലക്ഷ്യം കുറ്റകരമായി വാഹനമോടിക്കുന്നവരെ പെട്ടെന്നു പിടിക്കുന്നതില്ലെന്നും കോടതി വ്യക്തമാക്കി. പരിശോധനയുടെ ഭാഗമായി വാഹനങ്ങളുടെ മുന്‍പിലേക്ക് ചാടി തടഞ്ഞു വാഹനങ്ങള്‍ നിര്‍ത്തുമെന്നു ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കരുതെന്നും കോടതി വ്യക്തമാക്കി. ഇരുചക്ര വാഹനങ്ങള്‍ക്ക് പിന്‍തുടര്‍ന്നു പിടിക്കുന്നതിലൂടെയുണ്ടാകുന്ന അപകടങ്ങള്‍ പ്രതികളുടെയും ഓഫിസര്‍മാരുടെയും ജീവിതത്തെ ബാധിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള ഇടപെടലുകള്‍ കൊണ്ടു നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടേക്കാമെന്നും മറ്റു മാര്‍ഗങ്ങളിലൂടെ പരിഹാരം കാണണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരം വാഹനങ്ങള്‍ നിര്‍ത്തുന്നതിനു അടയാളങ്ങള്‍ മാത്രമേ ഉപയോഗിക്കാവുള്ളു ഭൗതികമായി വാഹനങ്ങള്‍ തടയരുതെന്നും പറഞ്ഞിട്ടുള്ളതാണ്. കഴിഞ്ഞ ഒക്ടോബര്‍ 10 ന് കാടാമ്പുഴ പോലിസ് കൈകാണിച്ചിട്ടും വാഹനം നിര്‍ത്താതിനെ തുടര്‍ന്നു മോട്ടോര്‍ സൈക്കിളില്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥനും മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാള്‍ക്കും സഹയാത്രികനും പരിക്കേല്‍ക്കുകയായിരുന്നു. ഡ്യുട്ടിയില്‍ തടസപ്പെടുത്തിയെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് കാടാമ്പുഴ പോലിസ് മുഫ്ലിബിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.മുഫ്ലിബിന് കോടി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

Next Story

RELATED STORIES

Share it