Sub Lead

പ്രളയ ദുരിതങ്ങൾക്ക് നടുവിൽ സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ

ഇസ്‌ലാമിക വിശ്വാസത്തിലെ അടിസ്ഥാന കര്‍മങ്ങളിലൊന്നായ പരിശുദ്ധ ഹജ്ജിന്‍റെ സമാപ്തി വേളയുമാണ് ബലിപെരുന്നാള്‍. കനത്ത മഴ കണക്കിലെടുത്ത് സംയുക്ത ഈദ്ഗാഹുകൾ ഒഴിവാക്കിയിട്ടുണ്ട്.

പ്രളയ ദുരിതങ്ങൾക്ക് നടുവിൽ സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ
X

തിരുവനന്തപുരം: പ്രളയ ദുരിതങ്ങൾക്ക് നടുവിൽ സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ. മലബാറിലെ നിരവധി പേർക്ക് ഇത്തവണത്തെ പെരുന്നാൾ ദുരിതാശ്വാസ ക്യാപുകളിലാണ്. ശേഷിക്കുന്നവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമാണ്.

പ്രവാചകൻ ഇബ്രാഹിമിന്‍റെ ത്യാഗ സ്മരണയില്‍ ഇസ്‍ലാം മതവിശ്വാസികള്‍ ബലിപെരുന്നാള്‍ ആചരിക്കുന്നത്. വാര്‍ധക്യത്തില്‍ പിറന്ന മകന്‍ ഇസ്മായിലിനെ ബലി നല്‍കുക എന്ന ദൈവകല്‍പന ശിരസ്സാവഹിക്കാന്‍ തയാറായതിന്‍റെ ഓര്‍മകളോടെയാണ് ഒരോ വിശ്വാസിയും ബലിപെരുന്നാള്‍ ആചരിക്കുന്നത്. ഇസ്‌ലാമിക വിശ്വാസത്തിലെ അടിസ്ഥാന കര്‍മങ്ങളിലൊന്നായ പരിശുദ്ധ ഹജ്ജിന്‍റെ സമാപ്തി വേളയുമാണ് ബലിപെരുന്നാള്‍.

കനത്ത മഴ കണക്കിലെടുത്ത് സംയുക്ത ഈദ്ഗാഹുകൾ ഒഴിവാക്കിയിട്ടുണ്ട്. വെള്ളപൊക്കം ബാധിക്കാത്ത പള്ളികളിൽ ഒത്തുകൂടി വിശ്വാസികൾ ഈദ് പ്രാർഥനകൾ നിർവ്വഹിച്ചത്. നൂറ് കണക്കിന് കുടുംബങ്ങളാണ് പെരുന്നാൾ ദിനം ദുരിതാശ്വാസ ക്യാംപിൽ കഴിച്ചുകൂട്ടുന്നത്. വടക്കന്‍ ജില്ലകളില്‍ പലയിടത്തും പള്ളികളില്‍ വെള്ളം കയറിയതിനാല്‍ പെരുന്നാള്‍ നമസ്കാരത്തിനും മറ്റും പകരം സൗകര്യം ഒരുക്കേണ്ടി വരും.

Next Story

RELATED STORIES

Share it