മേക്കരയിലെ ഘര്‍വാപസി കേന്ദ്രം : സര്‍ക്കാര്‍ അനാസ്ഥ തുടര്‍ന്നാല്‍ ജനകീയ അടച്ചു പൂട്ടിക്കലിന് പാര്‍ട്ടി മുന്നിട്ടിറങ്ങുമെന്ന് എസ് ഡി പി ഐ

കഴിഞ്ഞ ദിവസം ഈ കേന്ദ്രത്തില്‍ നിന്നും യുവതി ഇറങ്ങി ഓടിയപ്പോള്‍ കോടതിയില്‍ ഹാജരാക്കി ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം പെണ്‍കുട്ടിയെ വീട്ടുകാരുടെ കൈയില്‍ ഏല്‍പ്പിക്കുകയാണ് പോലിസ് ചെയ്തത്. ഘര്‍വാപ്പസി കേന്ദ്രത്തിന് അധികൃതരുടെഭാഗത്ത് നിന്ന് പിന്തുണ ലഭിക്കുന്നുണ്ട് എന്നതിന് തെളിവാണിതെന്നും ഇവര്‍ പറഞ്ഞു.മുമ്പ് ഘര്‍വാപസി കേന്ദ്രം കണ്ടനാട് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവുംഅടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നതായി സ്ഥിരീകരണം ലഭിച്ചെങ്കിലും നാമ മാത്ര നടപടികളാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്

മേക്കരയിലെ ഘര്‍വാപസി  കേന്ദ്രം : സര്‍ക്കാര്‍ അനാസ്ഥ തുടര്‍ന്നാല്‍ ജനകീയ അടച്ചു പൂട്ടിക്കലിന് പാര്‍ട്ടി മുന്നിട്ടിറങ്ങുമെന്ന് എസ് ഡി പി ഐ

കൊച്ചി: യുവതികള്‍ക്കെതിരെ പീഡനങ്ങളും ഘര്‍വാപസിയും തെളിഞ്ഞതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ കണ്ടനാട് അടച്ച് പൂട്ടിയ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രം തൊട്ടടുത്ത പ്രദേശമായ മേക്കരയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് അതീവ ഗൗരവതരമാണെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി, ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍,വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഈ കേന്ദ്രത്തില്‍ നിന്നും യുവതി ഇറങ്ങി ഓടിയപ്പോള്‍ കോടതിയില്‍ ഹാജരാക്കി ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം പെണ്‍കുട്ടിയെ വീട്ടുകാരുടെ കൈയില്‍ ഏല്‍പ്പിക്കുകയാണ് പോലിസ് ചെയ്തത്. ഘര്‍വാപ്പസി കേന്ദ്രത്തിന് അധികൃതരുടെഭാഗത്ത് നിന്ന് പിന്തുണ ലഭിക്കുന്നുണ്ട് എന്നതിന് തെളിവാണിത്‌. മുമ്പ് ഘര്‍വാപസി കേന്ദ്രം കണ്ടനാട് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവുംഅടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നതായി സ്ഥിരീകരണം ലഭിച്ചെങ്കിലും നാമ മാത്ര നടപടികളാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇടത് പക്ഷ എം എല്‍എയുടെ മണ്ഡലത്തില്‍ സൈ്വര്യ വിഹാരം നടത്താന്‍ ഹിന്ദുത്വഫാഷിസ്റ്റുകള്‍ക്ക് സാധിക്കുന്നത് സി പി എമ്മിന്റെ മൃദു ഹിന്ദുത്വശൈലിയുടെ ഫലമാണ്‌. ഘര്‍വാപ്പസി കേന്ദ്രത്തിനും നടത്തിപ്പുകാര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. അല്ലാത്ത പക്ഷം ജനകീയ അടച്ചു പൂട്ടിക്കല്‍ അടക്കമുള്ള നടപടികള്‍ക്ക് എസ് ഡി പി ഐ നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

RELATED STORIES

Share it
Top