Sub Lead

ഹിന്ദി ദിനാചരണം: അമിത് ഷായുടെ മുദ്രാവാക്യം ഏറ്റെടുത്ത് കേരള ഗവര്‍ണര്‍

ഹിന്ദി ദിനാചരണം: അമിത് ഷായുടെ മുദ്രാവാക്യം ഏറ്റെടുത്ത് കേരള ഗവര്‍ണര്‍
X

ന്യൂഡല്‍ഹി: ഹിന്ദിയ്ക്ക് ഇന്ത്യയെ ഒന്നിച്ച് നിര്‍ത്താന്‍ കഴിയുമെന്നുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുദ്രാവാക്യം ഏറ്റെടുത്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

'ഒരു ഭാഷയ്ക്ക് ആളുകളെ പ്രചോദിപ്പിക്കാനും ഒരുമിപ്പിച്ച് നിര്‍ത്താനും സാധിക്കും. നമുക്ക് നമ്മുടെ ഐക്യം ദേശീയഭാഷയായ ഹിന്ദിയിലൂടെ ശക്തിപ്പെടുത്താം. നമ്മുടെ ജോലികളില്‍ മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദിയും നമുക്ക് ഉപയോഗിക്കാം. ഹിന്ദി ദിനാചരണത്തിന് എന്റെ എല്ലാ ആശംസകളും.' ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റ് ചെയ്തു.

ഹിന്ദി ഇന്ത്യയുടെ പ്രാഥമിക ഭാഷയാക്കണമെന്നും ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരേ യെച്ചൂരിയും സ്റ്റാലിനുമടക്കമുള്ള നേതാക്കള്‍ എതിർപ്പുമായി രംഗത്ത് വന്നിരുന്നു . ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കുമെന്നും അമിത് ഷാ പ്രസ്താവന പിന്‍വലിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it