Sub Lead

നന്ദി മാത്രമേ ഉള്ളൂ..; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ ശമ്പളം സര്‍ക്കാര്‍ വെട്ടിക്കുറച്ചു

ഐഎസ്ആര്‍ഒയില്‍ ചേരാന്‍ ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കാനും ബഹിരാകാശ ഏജന്‍സിയില്‍ ജോലി ചെയ്യുന്നവരെ പ്രചോദിപ്പിക്കാനും സുപ്രീം കോടതി രണ്ട് പതിറ്റാണ്ട് മുമ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നന്ദി മാത്രമേ ഉള്ളൂ..; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ ശമ്പളം സര്‍ക്കാര്‍ വെട്ടിക്കുറച്ചു
X

ന്യൂഡൽഹി: ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ശാസ്ത്രജ്ഞരുടെ ശമ്പളം സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ശാസ്ത്രജ്ഞര്‍ക്ക് പ്രചോദനം നല്‍കുന്നതിനായി ശമ്പളം ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ 1996-ല്‍ എടുത്ത തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതായി സിര്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.

ഐഎസ്ആര്‍ഒയില്‍ ചേരാന്‍ ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കാനും ബഹിരാകാശ ഏജന്‍സിയില്‍ ജോലി ചെയ്യുന്നവരെ പ്രചോദിപ്പിക്കാനും സുപ്രീം കോടതി രണ്ട് പതിറ്റാണ്ട് മുമ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ചന്ദ്രയാന്‍ 2ൻറെ വിക്ഷേപണത്തിന് ഒരുമാസം മുമ്പ് ജൂണ്‍ 12ന് കേന്ദ്രം ഈ ഉത്തരവ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. ഇതോടെ ശാസ്ത്രജ്ഞരുടെ ശമ്പളത്തില്‍ ഉണ്ടാകുന്നത് മാസം 10,000 രൂപയുടെ കുറവുണ്ടാകും.

ജൂലൈ 30ന് കോണ്‍ഗ്രസ് എംപി മോതിലാല്‍ വോറ ഇക്കാര്യം പാര്‍ലിമെന്റില്‍ ഉന്നയിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 1996ല്‍ സ്‌പെയ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അധിക ഇന്‍ഗ്രിമെന്റ് നടപ്പാക്കിയതെന്ന് അദ്ദേഹം രാജ്യസഭയെ അറിയിച്ചിരുന്നു. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ ശമ്പളം കുറയ്ക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും വോറ ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ നീക്കത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് എതിര്‍പ്പുണ്ട്. ശമ്പളത്തെ മാത്രം ആശ്രയിച്ചാണ് തങ്ങള്‍ ജീവിക്കുന്നതെന്നും കുടുംബത്തെ പിന്തുണയ്ക്കാന്‍ മറ്റ് യാതൊരു വരുമാന മാര്‍ഗ്ഗവുമില്ലെന്നും കാണിച്ച് സ്‌പെയ്‌സ് എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ (എസ്ഇഎ) ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന് ജൂലൈ അവസാനം ഒരു കത്ത് നല്‍കിയിരുന്നു. തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിന് സഹായിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.


Next Story

RELATED STORIES

Share it