Sub Lead

രാജ്യത്തെ ഐ.ടി മേഖല സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിൽ

കൊഗ്നിസാന്റും ഇന്‍ഫോസിസും പുറത്താക്കല്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ആകെ തൊഴിലാളികളുടെ എണ്ണം 12,000 ത്തിലേക്ക് ചുരുക്കാനാണ് കൊഗ്നിസാന്റിന്റെ തീരുമാനം.

രാജ്യത്തെ ഐ.ടി മേഖല സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
X

ന്യൂഡൽഹി: രാജ്യത്തെ ഐ.ടി മേഖല സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്ന് റിപോര്‍ട്ട്. ഐടി വമ്പന്മാരായ കോഗ്നിസാന്റും ഇന്‍ഫോസിസും ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുമെന്ന വാര്‍ത്തക്ക് പിന്നാലെയാണ് ഈ മേഖല നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് റിപോർട്ടുകൾ പുറത്തുവരുന്നത്.

സാമ്പത്തിക വര്‍ഷം അടുത്ത പാദത്തിലേക്ക് കടക്കുമ്പോഴേക്കും രാജ്യത്തെ ആകെ ഐടി തൊഴിലാളികളില്‍ അഞ്ചുമുതല്‍ എട്ട് ശതമാനം വരെ ജോലി നഷ്ടപ്പെടുമെന്നാണ് റിപോര്‍ട്ട്. 10,000 മുതല്‍ 20,000 തൊഴിലാളികള്‍ പുറത്താവും. സീനിയല്‍, മിഡ് സീനിയര്‍ തൊഴിലാളികളെയാണ് കൂടുതലായും കൂട്ടപിരിച്ചുവിടൽ ബാധിക്കുന്നത്.

20 ലക്ഷം മുതല്‍ 40 ലക്ഷം വരെ ശമ്പളമുള്ള പ്രൊജക്ട് മാനേജേഴ്‌സ് മുതലുള്ളവരാണ് പ്രതിസന്ധി ഗുരുതരമായി നേരിടുക. ഇത് അടുത്ത പാദത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് വന്‍ തോതില്‍ വര്‍ധിക്കുന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കൊഗ്നിസാന്റും ഇന്‍ഫോസിസും പുറത്താക്കല്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ആകെ തൊഴിലാളികളുടെ എണ്ണം 12,000-ത്തിലേക്ക് ചുരുക്കാനാണ് കൊഗ്നിസാന്റിന്റെ തീരുമാനം.

ഇന്‍ഫോസിസ് തൊഴിലാളികളുടെ എണ്ണം 10,000 ആയും ചുരുക്കും. ഇവയെക്കൂടാതെ മറ്റ് കമ്പനികളെയും പ്രതിസന്ധി രൂക്ഷമായി ബാധിച്ചെന്നാണ് റിപോര്‍ട്ട്. ഇൻഫോസിസിൻറെ ഈ നീക്കം പ്രാവർത്തികമാകുന്നതോടെ മൂന്നിലൊന്ന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് കണക്കുകൾ പറയുന്നത്.

Next Story

RELATED STORIES

Share it