Sub Lead

മറ്റൊരു കേസില്‍ സ്വപ്‌ന സുരേഷിനെ പോലിസ് സംരക്ഷിച്ചു; കൂടുതല്‍ തെളിവുകള്‍ പുറത്ത്

സ്വപ്നയുടെ മൊഴി 2017ൽ രേഖപ്പെടുത്തിയതിന് പിന്നാലെ കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു

മറ്റൊരു കേസില്‍ സ്വപ്‌ന സുരേഷിനെ പോലിസ് സംരക്ഷിച്ചു; കൂടുതല്‍ തെളിവുകള്‍ പുറത്ത്
X

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയും ഐടി വകുപ്പ് ഉദ്യോഗസ്ഥയുമായിരുന്ന സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങൾക്ക് കൂടുതൽ തെളിവുകൾ പുറത്ത്. 2016ൽ ഒരു ക്രിമനിൽ കേസിൽ സ്വപ്ന സുരേഷിനെ പോലിസ് സംരക്ഷിച്ചതിന്റെ തെളിവുകൾ പുറത്ത്.

എയർ ഇന്ത്യ ജീവനക്കാരനായ സിബുവിനെതിരേ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച് കുടുക്കാന്‍ ശ്രമിച്ച കേസിലാണ് പോലിസ് സ്വപ്നയെ സംരക്ഷിച്ചത്. എയർഇന്ത്യ വൈസ് പ്രസിഡന്റായിരുന്ന ബിനോയ് ജേക്കബിനെതിരെയായിരുന്നു പരാതി നൽകിയത്. ഈ കേസിൽ സ്വപ്നക്കെതിരേയും ആരോപണമുണ്ടായിരുന്നു.


എന്നാൽ സ്വപ്നയുടെ മൊഴി 2017ൽ രേഖപ്പെടുത്തിയതിന് പിന്നാലെ കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു. ആദ്യം വലിയതുറ പോലിസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. എന്നാൽ സ്വപ്നയുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരുന്നില്ല.

കേസ് അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാണിച്ച് അന്നത്തെ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കോടതിയിൽ റിപോർട്ട് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് നിർദേശിച്ചത്. പിന്നീടുള്ള അന്വേഷണത്തിൽ സ്വപ്നക്കെതിരേ ക്രൈംബ്രാഞ്ച് തെളിവും കണ്ടെത്തി.

സ്വപ്നയെ കേസിൽ പ്രതി ചേർക്കാൻ തീരുമാനിച്ചതായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ ആദ്യം പോലിസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം സ്വപ്നയെ സംരക്ഷിച്ച് കൊണ്ടാണെന്ന് തെളിയുകയാണ്.

അതേസമയം സ്വർണക്കടത്ത് വിവാദത്തിൽ ഐടി സെക്രട്ടറി ശിവശങ്കർ ഐഎഎസിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി. പകരം മിർ മുഹമ്മദ് ഐഎഎസിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. ഐടി വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ശിവശങ്കറിനോട് വിശദീകരണം പോലും തേടിയില്ല.

Next Story

RELATED STORIES

Share it