Sub Lead

റഫേല്‍ പുന:പരിശോധന ഹര്‍ജി ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ നല്‍കിയ രേഖകള്‍ കൂടി ഉള്‍പ്പെടുത്തിയാവും വാദം കേള്‍ക്കുക.

റഫേല്‍ പുന:പരിശോധന ഹര്‍ജി ഇന്ന് പരിഗണിക്കും
X

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ നല്‍കിയ രേഖകള്‍ കൂടി ഉള്‍പ്പെടുത്തിയാവും വാദം കേള്‍ക്കുക.

കേസില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാറിന്റെ ആവശ്യവും ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കെത്തും.

രാഹുല്‍ ഗാന്ധിയുടെ കാവല്‍ക്കാരന്‍ കള്ളനാണ് പരാമര്‍ശത്തിനെതിരെ ബിജെപി എംപി മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയും ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഇന്നലെ രാഹുല്‍ ഗാന്ധി എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.




Next Story

RELATED STORIES

Share it