മഹാരാഷ്ട്രയിലെ ആരെ വനത്തിൽ നിന്ന് മരം മുറിക്കരുതെന്ന് ആവർത്തിച്ച് സുപ്രിംകോടതി

മെട്രോ കോച്ച് നിര്‍മ്മാണ യൂനിറ്റ് സ്ഥാപിക്കാന്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരേയുള്ള പൊതുതാത്പര്യ ഹരജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ അർധരാത്രി തന്നെ പോലിസ് കാവലിൽ മരം മുറിക്കാൻ തുടങ്ങി.

മഹാരാഷ്ട്രയിലെ ആരെ വനത്തിൽ നിന്ന് മരം മുറിക്കരുതെന്ന് ആവർത്തിച്ച് സുപ്രിംകോടതി

മുംബൈ: മഹാരാഷ്ട്രയിലെ ആരെ വനത്തിൽ നിന്ന് മരം മുറിക്കരുതെന്ന് ആവർത്തിച്ച് സുപ്രിംകോടതി. ആരെ കോളനിക്ക് സമീപം മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് നിർമ്മിക്കുന്ന കാര്‍ പാര്‍ക്കിങ് ഷെഡ്ഡിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരാം. എന്നാൽ ആരെ വനത്തിൽ നിന്ന് ഒരു മരം പോലും മുറിക്കരുതെന്ന ഉത്തരവ് നിലനിൽക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

മെട്രോയുടെ കാര്‍ പാര്‍ക്കിംഗ് ഷെഡ്ഡിനായി ആരെ വനത്തിലെ 2,500 ലേറെ മരങ്ങൾ മുറിക്കേണ്ടിവരും. ഇതിനെതിരേ വിദ്യാർഥികളും പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധവുമായി രം‌ഗത്തെത്തിയിരുന്നു. തുടർന്ന് ഒക്ടോബർ 21 വരെ ആരെ വനത്തിൽ നിന്ന് മരങ്ങൾ മുറിക്കരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. വനത്തിൽനിന്ന് മരം മുറിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം നിയമ വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.

മെട്രോ കോച്ച് നിര്‍മ്മാണ യൂനി റ്റ് സ്ഥാപിക്കാന്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരേയുള്ള പൊതുതാത്പര്യ ഹരജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ അർധരാത്രി തന്നെ കനത്ത പോലിസ് കാവലിൽ മരം മുറിക്കാൻ തുടങ്ങി. ഒക്ടോബർ ആറിന് മാത്രം 200ഓളം മരങ്ങളാണ് മുറിച്ചത്. ആരെ വനത്തിൽ നിന്ന് മരങ്ങൾ‌ മുറിക്കുന്നതിരേ നടത്തിയ സമരത്തിൽ 29 പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

ആരേ വനത്തിലെ മരം മുറിക്കുന്നതിനെ വിമർശിച്ച് നിരവധി ബോളിവുഡ് താരങ്ങളും രം​ഗത്തെത്തിയിരുന്നു. മരങ്ങള്‍ മുറിക്കുന്നത് തെറ്റാണെന്ന് അറിയുന്നവര്‍ പോലും അത് ചെയ്യുന്നത് അപലനീയമാണെന്ന് ഫര്‍ഹാൻ അക്തര്‍ പ്രതികരിച്ചിരുന്നു.

RELATED STORIES

Share it
Top