Sub Lead

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: നഷ്ടപരിഹാരം നല്‍കേണ്ട ഉടമകളുടെ ആദ്യ ഘട്ട പട്ടികയില്‍ 14 പേര്‍ ; ശുപാര്‍ശ 13 ലക്ഷം മുതല്‍ 25 ലക്ഷം വരെ മാത്രം

പൊളിച്ചു മാറ്റുന്ന ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റ് സമുച്ചയം-നാല്,ആല്‍ഫ സെറിന്‍-നാല്,ജെയിന്‍ കോറല്‍-ആറ് എന്നിങ്ങനെയാണ് ആദ്യഘട്ട പട്ടികയില്‍ ഉളളവര്‍.51 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയാണ് ഇവരില്‍ പലരും നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും 13 ലക്ഷം മുതല്‍ 25 ലക്ഷം വരെ മാത്രമാണ് ഇവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.14 പേരില്‍ ആല്‍ഫയിലെ ഒരാള്‍ക്കും ജെയിന്‍ കോറലിലെ രണ്ടും പേരും അടക്കം മൂന്നു പേര്‍ക്ക് മാത്രമാണ് 25 ലക്ഷം നല്‍കാന്‍ ശുപാര്‍ശയുള്ളത്.ബാക്കിയുള്ള ഒരോരുത്തര്‍ക്കും 13 ലക്ഷം മുതല്‍ 23 ലക്ഷം വരെയാണ് ശുപാര്‍ശ. എന്നാല്‍ ഇവരില്‍ പലരും ഒരു കോടിക്കും രണ്ടു കോടിക്കും ഇടയിലുള്ള തുകയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: നഷ്ടപരിഹാരം നല്‍കേണ്ട ഉടമകളുടെ ആദ്യ ഘട്ട പട്ടികയില്‍ 14 പേര്‍ ;  ശുപാര്‍ശ 13 ലക്ഷം മുതല്‍ 25 ലക്ഷം വരെ മാത്രം
X

കൊച്ചി : തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളില്‍ നഷ്ടം പരിഹാരം നല്‍കേണ്ട ഉടമകളുടെ ആദ്യ ഘട്ട പട്ടിക സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി സര്‍ക്കാരിന് കൈമാറി.14 പേരുടെ പട്ടികയാണ് ആദ്യഘട്ടമായി നല്‍കിയിരിക്കുന്നത്. ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റ് സമുച്ചയം-നാല്,ആല്‍ഫ സെറിന്‍-നാല്,ജെയിന്‍ കോറല്‍-ആറ് എന്നിങ്ങനെയാണ് ആദ്യഘട്ട പട്ടികയില്‍ ഉളളവര്‍.51 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയാണ് ഇവരില്‍ പലരും നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും 13 ലക്ഷം മുതല്‍ 25 ലക്ഷം വരെ മാത്രമാണ് ഇവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.14 പേരില്‍ ആല്‍ഫയിലെ ഒരാള്‍ക്കും ജെയിന്‍ കോറലിലെ രണ്ടും പേരും അടക്കം മൂന്നു പേര്‍ക്ക് മാത്രമാണ് 25 ലക്ഷം നല്‍കാന്‍ ശുപാര്‍ശയുള്ളത്.ബാക്കിയുള്ള ഒരോരുത്തര്‍ക്കും 13 ലക്ഷം മുതല്‍ 23 ലക്ഷം വരെയാണ് ശുപാര്‍ശ. ഒരോരുത്തര്‍ക്കും ഒരോ തുകയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇവരില്‍ പലരും ഒരു കോടിക്കും രണ്ടു കോടിക്കും ഇടയിലുള്ള തുകയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ മാസം 10 ന് ചേര്‍ന്ന സമിതിയുടെ സിറ്റിംഗിലെ നിര്‍ദേശം പ്രകാരം കഴിഞ്ഞ ദിവസം വരെ മരട് നഗരസഭയില്‍ 25 ഫ്‌ളാറ്റുടമകള്‍ രേഖകള്‍ സമര്‍പ്പിച്ചു. ഇതില്‍ പരിശോധന നടത്തിയ ശേഷം 19 പേരുടെ നഷ്ടപരിഹാര അപേക്ഷകളാണ് ഇന്ന് ചേര്‍ന്ന സമിതിയുടെ മുമ്പാകെ സമര്‍പ്പിച്ചത്. ഇതില്‍ നിന്നാണ് 14 പേരുടെ ആദ്യ ഘട്ട പട്ടിക തുടര്‍ നടപടിക്കായി സമിതി തയാറാക്കി കൈമാറിയത്. ബാക്കിയുള്ളവരുടെ അപേക്ഷകള്‍ രേഖകളുടെ കുറവ് മൂലമാണ് മാറ്റി വെച്ചിരിക്കുന്നത്.നഷ്ടപരിഹാരത്തിനായി ഇനിയും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ഈ മാസം 17 വരെ മരട് നഗരസഭയില്‍ സമര്‍പ്പിക്കാമെന്നും സമിതി വ്യക്തമാക്കി.ഉടമകള്‍ വില നല്‍കിയത് സംബന്ധിച്ച വിവരങ്ങള്‍ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളും ഈ മാസം 16 ന് മുമ്പായി സമര്‍പ്പിക്കണം.

ഫ്‌ളാറ്റുടമകളും നിര്‍മ്മാതാക്കളും രേഖകളും തെളിവുകളും മരട് നഗരസഭാ സെക്രട്ടറിയ്ക്കാണ് സമര്‍പ്പിക്കേണ്ടത്. നല്‍കിയ വിലയും പണമിടപാടും സംബന്ധിച്ച രേഖകളും സമര്‍പ്പിക്കണം. അപേക്ഷയ്‌ക്കൊപ്പം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കമ്മിഷന്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. യഥാര്‍ഥരേഖകള്‍ സമര്‍പ്പിക്കാനാണ് പുതിയ നിര്‍ദ്ദേശം. ഫ്‌ളാറ്റുകള്‍ വില്‍പന നടത്തിയപ്പോള്‍ വാങ്ങിയ വിലയുടെ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ നല്‍കണം. നഗരസഭാ സെക്രട്ടറിക്ക് സമര്‍പ്പിക്കുന്ന രേഖകള്‍ കൂടി പരിശോധിച്ച് കമ്മിഷന്‍ നഷ്ടപരിഹാരം നിശ്ചയിക്കും. ഹോളി ഫെയ്ത് എച് ടു ഒ, കായലോരം ഫ്്‌ളാറ്റു നിര്‍മാതാക്കളും ഇന്ന് നടന്ന സിറ്റിംഗില്‍ സമിതി മുമ്പാകെ ഹാജരായി. ഇവരോട് ഈ മാസം 16 ന് മുമ്പായി മരട് നഗരസഭയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമിതി നിര്‍ദേശിച്ചു. ആല്‍ഫ, ജെയിന്‍ ഫ്്‌ളാറ്റുടമകള്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയക്കാനും മരട് നഗരസഭയോട് സമിതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it