Sub Lead

മരട് ഫ്‌ളാറ്റ്: ഉടമസ്ഥര്‍ക്ക് അവകാശ രേഖ സമര്‍പ്പിക്കുവാന്‍ ഒരാഴ്ച്ചകൂടി സമയം അനുവദിച്ച് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ മറ്റ് കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചുമതലപെടുത്തിയ സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, മരട് നഗരസഭയിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കമ്മറ്റി മുന്‍പാകെ ഹാജരായി ഇത് സംബന്ധിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. മരട് നഗസഭ തയാറാക്കിയ രേഖകളും ഫ്‌ളാറ്റുടമസ്ഥരുടെ വിശദ വിവരങ്ങളും അടങ്ങിയ റിപോര്‍ടും കമ്മിറ്റിക്ക് കൈമാറി.ഫ്‌ളാറ്റുകളുടെ ഉടമസ്ഥര്‍ അവരുടെ ക്ലെയിമുകള്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൂടി ഉള്‍പ്പെടുത്തി ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചു. അടുത്ത മൂന്നു ദിവസങ്ങളില്‍ ലഭിക്കുന്ന ക്ലെയിമുകള്‍ 14 നും ബാക്കിയുള്ളവ 17 നും സമിതി പരിശോധിക്കും.സുപ്രിം കോടതി നാലാഴ്ചയ്ക്കം നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്ന 25 ലക്ഷം വരെയുള്ള തുക സംബന്ധിച്ചായിരിക്കും കമ്മിറ്റി ആദ്യം പരിഗണിക്കുക

മരട് ഫ്‌ളാറ്റ്:   ഉടമസ്ഥര്‍ക്ക് അവകാശ രേഖ സമര്‍പ്പിക്കുവാന്‍ ഒരാഴ്ച്ചകൂടി സമയം അനുവദിച്ച് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി
X

കൊച്ചി: മരട് ഫ്‌ളാറ്റിലെ ഉടമസ്ഥര്‍ക്ക് അവകാശ രേഖകള്‍ സമര്‍പ്പിക്കുവാന്‍ ഒരാഴ്ച്ചകൂടി സമയം നീട്ടി നല്‍കി. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് സമയം നീട്ടി നല്‍കിയത്. സമിതിയുടെ ആദ്യ യോഗം എറണാകുളം ഗവ. റസ്റ്റ് ഹൗസില്‍ ചേര്‍ന്നു. റിട്ട.ചീഫ് സെക്രട്ടറി ജോസ് സിറിയക്,റിട്ട.ചീഫ് എന്‍ജിനീയര്‍ ആര്‍ മുരുകേശന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ മറ്റ് കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചുമതലപെടുത്തിയ സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, മരട് നഗരസഭയിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കമ്മറ്റി മുന്‍പാകെ ഹാജരായി ഇത് സംബന്ധിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. മരട് നഗസഭ തയാറാക്കിയ രേഖകളും ഫ്‌ളാറ്റുടമസ്ഥരുടെ വിശദ വിവരങ്ങളും അടങ്ങിയ റിപോര്‍ടും കമ്മിറ്റിക്ക് കൈമാറി.

ഈ വിവരങ്ങള്‍ പരിശോധിച്ച കമ്മിറ്റി എല്ലാ ആധാരങ്ങളുടെയും ഒറിജിനല്‍ നഗരസഭ പരിശോധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ അവ പരിശോധിച്ച് പ്രമാണങ്ങളില്‍ സ്ഥലത്തിനും കെട്ടിടത്തിനും കൊടുത്ത തുകയും പ്രമാണങ്ങള്‍ സംബന്ധിച്ച പ്രസക്ത വിവരങ്ങളും അടങ്ങുന്ന റിപോര്‍ട് ഈ മാസം 14 ന് സമര്‍പ്പിക്കാന്‍ മരട് നഗരസഭ സെക്ട്രറിക്ക് സമിതി നിര്‍ദേശം നല്‍കി.ഫ്്‌ളാറ്റുകളുടെ ഉടമസ്ഥര്‍ അവരുടെ ക്ലെയിമുകള്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൂടി ഉള്‍പ്പെടുത്തി ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചു. അടുത്ത മൂന്നു ദിവസങ്ങളില്‍ ലഭിക്കുന്ന ക്ലെയിമുകള്‍ 14 നും ബാക്കിയുള്ളവ 17 നും സമിതി പരിശോധിക്കും.സുപ്രിം കോടതി നാലാഴ്ചയ്ക്കം നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്ന 25 ലക്ഷം വരെയുള്ള തുക സംബന്ധിച്ചായിരിക്കും കമ്മിറ്റി ആദ്യം പരിഗണിക്കുക.ഇതില്‍ ഒരോ ഫ്‌ളാറ്റുടമയ്ക്കും സംശയം കൂടാതെ നല്‍കാന്‍ സാധിക്കുന്ന തുക ഉടനടി ശുപാശ ചെയ്യാനാണ് ആദ്യം ഉദ്ദേശിക്കുന്നതെന്നും സമിതി വ്യക്തമാക്കി.ഇതിനു ശേഷം കൂടുതല്‍ തുക കിട്ടാന്‍ അര്‍ഹതയുളളവരുടെ ക്ലെയിമുകളില്‍ തീരുമാനമെടുക്കുന്നതിന് മുമ്പായി ബന്ധപ്പെട്ട എല്ലാ കക്ഷികളെയും കേള്‍ക്കുമെന്നും സമിതി വ്യക്തമാക്കി.

അതേ സമയം നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള 241 ഉടമകളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ സമിതിക്ക് നേരത്തെ കൈമാറിയിരുന്നു. ഈ പട്ടിക പ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളവരുടെ ഉടമസ്ഥതാ രേഖകളും സമിതി പരിശോധിച്ചു. മരട് നഗരസഭയാണ് 241 പേരുടെ വിവരങ്ങള്‍ അടങ്ങുന്ന പട്ടിക സര്‍ക്കാരിന് സമര്‍പ്പിച്ചത് .135 ഫ്ളാറ്റ് ഉടമകള്‍ ഉടമസ്ഥാവകാശ രേഖയും 106 പേര്‍ വില്‍പ്പനകരാറുമാണ് നഗരസഭയില്‍ സമര്‍പ്പിച്ചിരുന്നത്. 54 ഫ്ളാറ്റുകള്‍ നിര്‍മ്മാതാക്കളുടെ പേരില്‍ തന്നെയാണ്. അതേസമയം മരടിലെ ഫ്ളറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് എസ് പി പി എം മുഹമ്മദ് റഫീഖ് പറഞ്ഞു. നിര്‍മ്മാതാക്കള്‍ ഉടമകളെ വഞ്ചിച്ചുവെന്ന പരാതി മാത്രമല്ല ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മരട് നഗരസഭാ മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ സാങ്കേതിക ഉപദേഷ്ടാവ് ശരത് ബി സര്‍വത്തെ കൊച്ചിയിലെത്തി. ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനികളുമായി സര്‍വത്തെനാളെ ചര്‍ച്ച നടത്തും.

Next Story

RELATED STORIES

Share it