Sub Lead

മരടിലെ ഫ്‌ളാറ്റു പൊളിക്കല്‍ നടപടിക്കായി സബ്കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ചുമതലയേറ്റു; ഒഴിയില്ലെന്ന് ഫ്‌ളാറ്റുടമകള്‍

മരട് നഗരസഭാ ഓഫിസിലെത്തിയാണ് സ്‌നേഹില്‍കുമാര്‍ സിംഗ് ഇന്ന് രാവിലെ ചുമതലയേറ്റത്. സ്‌നേഹില്‍കുമാര്‍ സിംഗിന് മരട് മുനിസിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. മരടിലെ ഫ്‌ളാറ്റുകള്‍ സമയബന്ധിതമായി പൊളിച്ചു നീക്കുക എന്ന പ്രത്യേക ദൗത്യമാണ് സര്‍ക്കാര്‍ സ്‌നേഹില്‍ കുമാറിനെ ഏല്‍പ്പിച്ചിരിക്കുന്നത്

മരടിലെ ഫ്‌ളാറ്റു  പൊളിക്കല്‍ നടപടിക്കായി  സബ്കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ചുമതലയേറ്റു;  ഒഴിയില്ലെന്ന് ഫ്‌ളാറ്റുടമകള്‍
X

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടികാട്ടി പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച ഫോര്‍ട് കൊച്ചി സബ്കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ചുമതലയേറ്റു. മരട് നഗരസഭാ ഓഫിസിലെത്തിയാണ് സ്‌നേഹില്‍കുമാര്‍ സിംഗ് ഇന്ന് രാവിലെ ചുമതലയേറ്റത്. സ്‌നേഹില്‍കുമാര്‍ സിംഗിന് മരട് മുനിസിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. മരടിലെ ഫ്‌ളാറ്റുകള്‍ സമയബന്ധിതമായി പൊളിച്ചു നീക്കുക എന്ന പ്രത്യേക ദൗത്യമാണ് സര്‍ക്കാര്‍ സ്‌നേഹില്‍ കുമാറിനെ ഏല്‍പ്പിച്ചിരിക്കുന്നത്. വിഷയം വിശദമായി പഠിച്ച ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സ്‌നേഹില്‍കുമാര്‍ സിംഗ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം കേസ് വീണ്ടും പരിഗണിച്ച സുപ്രീംകോടതി ഫ്‌ളാറ്റ് വിഷയത്തില്‍ കേരളത്തിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും കൂടുതല്‍ ഉത്തരവുകള്‍ക്കായി കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച ഉത്തരവിന് മുന്‍പ് പൊളിക്കുന്ന നടപടികള്‍ക്ക് തുടക്കം കുറുന്നതിനായിട്ടാണ് സ്‌നേഹില്‍കുമാര്‍ സിംഗിന സര്‍ക്കാര്‍ ചുമതല നല്‍കിയത്. ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കാന്‍ കെ എസ് ഇ ബി ക്കും,ജല വിതരണം നിര്‍ത്താന്‍ വാട്ടര്‍ അതോറിറ്റിക്കും, ഗ്യാസ് കണക്ഷന്‍ വിഛേദിക്കാന്‍ വിതരണക്കാര്‍ക്കും കഴിഞ്ഞ ദിവസം മരട് നഗരസഭ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ ഒദ്യോഗികമായി കത്തു നല്‍കിയിരുന്നു. മൂന്നു ദിവസത്തിനകം നടപടി വേണമെന്നാണു കത്തില്‍ ആവശ്യപ്പട്ടിരിക്കുന്നത്. എന്നാല്‍ എന്തു വന്നാലും ഫ്‌ളാറ്റില്‍ നിന്നും ഒഴിഞ്ഞു പോകില്ലെന്ന് ഫ്‌ളാറ്റുടമകള്‍ പറഞ്ഞു.

ഒരു പറ്റം ഉദ്യോഗസ്ഥരുടെ അനാസ്ഥ കോടതിയില്‍ ചൂണ്ടികാണിക്കുന്നതിനു പകരം ചീഫ് സെക്രട്ടറി നിരപരധികളായ ഫ്‌ളാറ്റ് ഉടമകളെ തെരുവിലേക്ക് ഇറക്കിവിടാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഫ്‌ളാറ്റുടമകള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.350 ഓളം കുടുംബങ്ങളില്‍ നിന്നായി മൂവായിരത്തോളം വരുന്ന ആളൂുകളെ ഇറക്കിവിടാന്‍ ചീഫ് സെക്രട്ടറി ശ്രമിക്കുന്നത് നീചമാണ്.തങ്ങള്‍ നിരപരാധികളാണ് ഈ വസ്തുത എല്ലാവര്‍ക്കും അറിയാം. തങ്ങളെ ചതിച്ചവരെ ചൂണ്ടികാണിക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടതെന്നും ഇവര്‍ പറഞ്ഞു. എന്തു വന്നാലും തങ്ങള്‍ ഒഴിയില്ല. വിദേശത്ത് അടക്കമുള്ള മുഴുവന്‍ ഫ്‌ളാറ്റുടമകളും ഇന്നും നാളെയുമായി അടിയന്തരമായി യോഗം ചേര്‍ന്ന് തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇവര്‍ പറഞ്ഞു.വൈദ്യുതിയും വെള്ളവും നിഷേധിച്ച്് തങ്ങളെ ഇറക്കിവിടാമെന്ന് ആരും വിചാരിക്കേണ്ടെന്നും ഇവിടെ തന്നെ തങ്ങള്‍ കിടക്കുമെന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it