മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍:ഒഴിയാനുള്ള സമയ പരിധി നാളെ അവസാനിക്കും; സമയം നീട്ടി നല്‍കണമെന്ന് ഉടമകള്‍

നിലവില്‍ ഫ്‌ളാറ്റുകളില്‍ വാടകയ്ക്ക് താമസിച്ചിരുന്നവര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ നിന്നും ഒഴിഞ്ഞു പോയിരിക്കുന്നതെന്നാണ് വിവരം. ഉടമകള്‍ ആരും തന്നെ ഒഴിഞ്ഞിട്ടില്ല.പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ടിരിക്കുന്ന നാലു സമൂച്ചയങ്ങളിലായി ഫ്‌ളാറ്റുടമകളായ 196ലധികം കുടുംബങ്ങള്‍ ഇപ്പോഴും ഇവിടെ തുടരുകയാണ്.ഇവരില്‍ 180 ലധികം കുടുംബങ്ങള്‍ക്ക് ബദല്‍ താമസ സംവിധാനം ആവശ്യമാണെന്നാണ് ആവശ്യം.ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ മരട് നഗരസഭയ്ക്ക് കത്തു നല്‍കിയിട്ടുണ്ട്

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍:ഒഴിയാനുള്ള സമയ പരിധി നാളെ അവസാനിക്കും; സമയം നീട്ടി നല്‍കണമെന്ന് ഉടമകള്‍

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട് മരടിലെ ഫ്്‌ളാറ്റുകള്‍ ഒഴിയാന്‍ കുടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റുടുമകള്‍. ഒഴിയാന്‍ അനുവദിച്ച സമയ പരിധി നാളെ അവസാനിക്കെയാണ് കുടുതല്‍ സമയം ആവശ്യപ്പെട്ട് ഫ്‌ളാറ്റുടമകള്‍ രംഗത്തു വന്നിരിക്കുന്നത്.നിലവില്‍ ഫ്‌ളാറ്റുകളില്‍ വാടകയ്ക്ക് താമസിച്ചിരുന്നവര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ നിന്നും ഒഴിഞ്ഞു പോയിരിക്കുന്നതെന്നാണ് വിവരം. ഉടമകള്‍ ആരും തന്നെ ഒഴിഞ്ഞിട്ടില്ല.

പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ടിരിക്കുന്ന നാലു സമൂച്ചയങ്ങളിലായി ഫ്‌ളാറ്റുടമകളായ 196ലധികം കുടുംബങ്ങള്‍ ഇപ്പോഴും ഇവിടെ തുടരുകയാണ്.ഇവരില്‍ 180 ലധികം കുടുംബങ്ങള്‍ക്ക് ബദല്‍ താമസ സംവിധാനം ആവശ്യമാണെന്നാണ് ആവശ്യം.ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ മരട് നഗരസഭയ്ക്ക് കത്തു നല്‍കിയിട്ടുണ്ട്.എന്നാല്‍ ഇതിനോട് ഇതുവരെ നഗരസഭ കൃത്യമായ പ്രതികരണം നടത്തിയിട്ടില്ലത്രെ.നേരത്തെ നഗരസഭ കണ്ടെത്തിയിരുന്ന ഫ്‌ളാറ്റുകളില്‍ ഒന്നും തന്നെ സൗകര്യം ലഭിച്ചിട്ടില്ലെന്നും പറയുന്നു.ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ഇന്നു തന്നെ സൗകര്യം ലഭിച്ചാലും ഇത്തരത്തില്‍ തിടുക്കത്തില്‍ ഇത്രയും കുടുംബങ്ങളെ ഒഴിപ്പിക്കുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കും. ഈ സാഹചര്യത്തില്‍ സമയ പരിധി നീട്ടി നല്‍കണമെന്നാണ് ഉടമകള്‍ ആവശ്യപ്പെടുന്നത്. സമയം നല്‍കാതെ ബലമായി തങ്ങളെ ഒഴിപ്പിക്കാനാണ് ശ്രമമെങ്കില്‍ സമരം ആരംഭിക്കുമെന്നും ഫ്‌ളാറ്റുടമകള്‍ പറഞ്ഞു

RELATED STORIES

Share it
Top