Sub Lead

മരടിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചു നീക്കല്‍: പ്രധാനമന്ത്രിക്കും രാഷ്ടപതിക്കും ഉടമകള്‍ സങ്കട ഹരജി നല്‍കും; പിന്തുണയുമായി ജസ്റ്റിസ് കെമാല്‍ പാഷ

ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരും ഉടമകളും ഒപ്പിട്ട സങ്കട ഹരജി ഇ-മെയില്‍ വഴിയായിരിക്കും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അയച്ചു നല്‍കുക. ഒപ്പം സംസ്ഥാനത്ത് 140 എംഎല്‍എ മാര്‍ക്കും നിവേദനം നല്‍കും. ഫ്‌ളാറ്റു പൊളിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഹൈബി ഈഡന്‍ എംപി കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഫ്‌ളാറ്റുകളില്‍ നിന്ന് തങ്ങളെ പുറത്താക്കരുതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രപതിയും കേന്ദ്ര സര്‍ക്കാരും സംസ്ഥാന നിയമസഭയും ഇടപെടണമെന്നും സങ്കട ഹരജിയിലൂടെ അഭ്യര്‍ഥിക്കാനാണ് ഫ്‌ളാറ്റുടമകളുടെ തീരുമാനം. ഫ്‌ളാറ്റൂടമകളുടെ സങ്കടം കേള്‍ക്കണമെന്ന് റിട്ട.ജസറ്റിസ് കെമാല്‍ പാഷ പറഞ്ഞു.

മരടിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചു നീക്കല്‍: പ്രധാനമന്ത്രിക്കും രാഷ്ടപതിക്കും ഉടമകള്‍ സങ്കട ഹരജി നല്‍കും; പിന്തുണയുമായി ജസ്റ്റിസ് കെമാല്‍ പാഷ
X

കൊച്ചി: മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചുമാറ്റാനുള്ള സുപ്രിം കോടതി വിധിക്കെതിരെ ഫ്‌ളാറ്റുടമകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹരജി നല്‍കും. ഫ്‌ളാറ്റുടമകള്‍ക്ക് പിന്തുണയുമായി ഹൈക്കോടതി റിട്ട ജസ്റ്റിസ് കെമാല്‍ പാഷ.ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരും ഉടമകളും ഒപ്പിട്ട സങ്കട ഹരജി ഇ-മെയില്‍ വഴിയായിരിക്കും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അയച്ചു നല്‍കുക. ഒപ്പം സംസ്ഥാനത്ത് 140 എംഎല്‍എ മാര്‍ക്കും നിവേദനം നല്‍കും. ഫ്‌ളാറ്റു പൊളിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഹൈബി ഈഡന്‍ എംപി കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഫ്‌ളാറ്റുകളില്‍ നിന്ന് തങ്ങളെ പുറത്താക്കരുതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രപതിയും കേന്ദ്ര സര്‍ക്കാരും സംസ്ഥാന നിയമസഭയും ഇടപെടണമെന്നും സങ്കട ഹരജിയിലൂടെ അഭ്യര്‍ഥിക്കാനാണ് ഫ്‌ളാറ്റുടമകളുടെ തീരുമാനം.

തങ്ങളുടെ ഉളള സമ്പാദ്യം മുഴുവന്‍ വിറ്റു വാങ്ങിയ ഫ്‌ളാറ്റു പൊളിച്ചു നീക്കിയില്‍ തങ്ങള്‍ക്ക് മറ്റു മാര്‍ഗമില്ലെന്നും .തങ്ങള്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നും ഇവര്‍ സങ്കട ഹരജിയില്‍ ചൂണ്ടിക്കാട്ടും.ഫ്‌ളാറ്റുകള്‍ പൊളിച്ച നീക്കണമെന്ന സുപ്രിം കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരട് നഗരസഭ അഞ്ചു ദിവസത്തിനകം ഫ്‌ളാറ്റ് ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കായലോരം ഫ്‌ളാറ്റിലെ ഏതാനും തമാസക്കാരൊഴികെ മറ്റു മൂന്നു ഫ്‌ളാറ്റു സമുച്ചയങ്ങളിലെയും താമസക്കാര്‍ നോട്ടീസ് കൈപ്പറ്റിയില്ല. ഇതേ തുടര്‍ന്ന് ഫ്‌ളാറ്റിലും പുറത്ത് മതിലിലിലും നോട്ടീസ് പതിപ്പിച്ച് നഗരസഭ സെക്രട്ടറി മടങ്ങുകയായിരുന്നു.

ഫ്‌ളാറ്റൂടമകളുടെ സങ്കടം കേള്‍ക്കണമെന്ന് റിട്ട.ജസറ്റിസ് കെമാല്‍ പാഷ പറഞ്ഞു.പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട ഫ്‌ളാറ്റിലെ താമസക്കാരെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫ്‌ളാറ്റുടമകളുടെ വാദം കേള്‍ക്കാതെയുള്ള ഉത്തരവാണ് വന്നിരിക്കുന്നതെന്നാണ് തനിക്ക് മനസിലാകുന്നത്.എന്തായാലും ഉത്തരവ് വന്നുപോയി. ഉത്തരവിനെ തുടര്‍ന്ന് ഇനി എന്തുചെയ്യുമെന്നറിയാതെ ഭാവിയിലേക്ക് പകച്ചുനില്‍ക്കുകായണിവര്‍. ഇവരെ കേള്‍ക്കണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

Next Story

RELATED STORIES

Share it