Sub Lead

നിയമം ലംഘിച്ച് നിര്‍മാണം: മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ക്ക് ക്രൈംബ്രാഞ്ചിന്റെ നോട്ടിസ്; നാളെ ഹാജരാകണം

ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് ലഭിച്ചതിനു പിന്നാലെ ഒരു ഫ്‌ളാറ്റുടമ മുന്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു.നാളെ ചോദ്യം ചെയ്യലിന് ഹാജരകാണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.തീരപരിപാലന നിയമം ലംഘിച്ച്് നിര്‍മിച്ചതെന്ന് കണ്ടെത്തിയ ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ എന്നീ ഫ്‌ളാറ്റു സമുച്ചയങ്ങളാണ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടത്. ഇതേ തുടര്‍ന്ന്് ഇതില്‍ ഫ്‌ളാറ്റു വാങ്ങിയ ഏതാനും ഉടമകള്‍ നിര്‍മാതാക്കള്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ മരട്, പനങ്ങാട് പോലിസ് സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു ശേഷമാണ് കേസ് ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ കൈമാറിയത്

നിയമം ലംഘിച്ച് നിര്‍മാണം: മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ക്ക് ക്രൈംബ്രാഞ്ചിന്റെ നോട്ടിസ്; നാളെ ഹാജരാകണം
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രികോടതി ഉത്തരവിട്ട് മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. നോട്ടീസ് ലഭിച്ചതിനു പിന്നാലെ ഒരു ഫ്‌ളാറ്റുടമ മുന്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു.നാളെ ചോദ്യം ചെയ്യലിന് ഹാജരകാണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.തീരപരിപാലന നിയമം ലംഘിച്ച്് നിര്‍മിച്ചതെന്ന് കണ്ടെത്തിയ ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ എന്നീ ഫ്‌ളാറ്റു സമുച്ചയങ്ങളാണ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടത്. ഇതേ തുടര്‍ന്ന്് ഇതില്‍ ഫ്‌ളാറ്റു വാങ്ങിയ ഏതാനും ഉടമകള്‍ നിര്‍മാതാക്കള്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ മരട്, പനങ്ങാട് പോലിസ് സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു ശേഷമാണ് കേസ് ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ കൈമാറിയത്.

തുടര്‍ന്ന് കേസ് ഏറ്റൈടുത്ത ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ നിയമലംഘനം കണ്ടെത്തുകയും തുടര്‍ന്ന് മരട് നഗരസഭയിലും ഫ്‌ളാറ്റുടമകളുടെ ഓഫിസുകളിലും പരിശോധന നടത്തി ഏതാനും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.ആല്‍ഫാ, ജെയിന്‍,ഹോളി ഫെയ്ത് എച്ച് ടു ഒ എന്നീ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെയാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.

ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.ആല്‍ഫയുടെ ഉടമയോടാണ് നാളെ ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിനു തൊട്ടു പിന്നാലെയാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്.അടുത്ത ദിവസങ്ങളില്‍ ജെയിന്‍, ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കും ക്രൈംബ്രാഞ്ച് വനോട്ടീസ് നല്‍കുമെന്നാണ് വിവരം. പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ടിരിക്കുന്ന ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടം പരിഹാരം നിശ്ചയിക്കാന്‍ നിയോഗിച്ചിരിക്കുന്ന സമിതിയുടെ രണ്ടാമത്തെ സിറ്റിഗം ഇന്ന് കൊച്ചിയില്‍ നടക്കുന്നുണ്ട്.ഈ സിറ്റിംഗില്‍ വിശദമായ റിപോര്‍ട് സമര്‍പ്പിക്കാന്‍ മരട് നഗരസഭയോട് കഴിഞ്ഞ തവണ സമിതി ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it