മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: 243 കുടുംബങ്ങള്‍ ഒഴിഞ്ഞു; ഇനി ബാക്കിയുള്ളത് 83 കുടുംബങ്ങള്‍

ആല്‍ഫ ഫ്ളാറ്റിലെ 73ല്‍ 52ഉം ഹോളിഫെയ്ത്ത് എച്ച്ടുഒയിലെ 90ല്‍ 72ഉം ഗോള്‍ഡന്‍ കായലോരത്തിലെ 40ല്‍ 36ഉം ജയിന്‍ ഹൗസിങ്ങിലെ 122ല്‍ 83ഉം അപ്പാര്‍ട്മെന്റുകളാണ് ഒഴിഞ്ഞത്. നാലിടത്തുമായി ശേഷിക്കുന്ന 83 അപ്പാര്‍ട്മെന്റുകളും ഒഴിയാനുള്ള നടപടി പുരോഗമിക്കുകയാണ്. ശേഷിക്കുന്നവര്‍ക്ക് ഒഴിയാന്‍ എല്ലാ സഹായവും നല്‍കുമെന്ന് ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. സാധനങ്ങള്‍ മാറ്റുന്നതിനും പുനരധിവാസത്തിനും സഹായം നല്‍കാന്‍ ഓരോ ഫ്ളാറ്റിലേക്കും 20 വീതം സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. നാല് ഫ്ളാറ്റിനും പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: 243 കുടുംബങ്ങള്‍ ഒഴിഞ്ഞു; ഇനി ബാക്കിയുള്ളത് 83 കുടുംബങ്ങള്‍

കൊച്ചി:സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളിലെ 326 അപ്പാര്‍ട്മെന്റുകളില്‍ 243 എണ്ണവും ഒഴിഞ്ഞു. ഇനി ഒഴിയാനുള്ളത് 83 കുടുംബങ്ങള്‍. ഇന്ന് രാത്രി പത്തുവരെയുള്ള കണക്കു പ്രകാരമാണിത്. ആല്‍ഫ ഫ്ളാറ്റിലെ 73ല്‍ 52ഉം ഹോളിഫെയ്ത്ത് എച്ച്ടുഒയിലെ 90ല്‍ 72ഉം ഗോള്‍ഡന്‍ കായലോരത്തിലെ 40ല്‍ 36ഉം ജയിന്‍ ഹൗസിങ്ങിലെ 122ല്‍ 83ഉം അപ്പാര്‍ട്മെന്റുകളാണ് ഒഴിഞ്ഞത്. നാലിടത്തുമായി ശേഷിക്കുന്ന 83 അപ്പാര്‍ട്മെന്റുകളും ഒഴിയാനുള്ള നടപടി പുരോഗമിക്കുകയാണ്. ശേഷിക്കുന്നവര്‍ക്ക് ഒഴിയാന്‍ എല്ലാ സഹായവും നല്‍കുമെന്ന് ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.

സാധനങ്ങള്‍ മാറ്റുന്നതിനും പുനരധിവാസത്തിനും സഹായം നല്‍കാന്‍ ഓരോ ഫ്ളാറ്റിലേക്കും 20 വീതം സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. നാല് ഫ്ളാറ്റിനും പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി.ഫ്ളാറ്റ് ഉടമകള്‍ എന്ന പേരില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തുകയും തടസം നില്‍ക്കുകയും ചെയ്യുന്നുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അിറയിച്ചു. കൂടുതല്‍ സമയം ചോദിക്കുന്നവര്‍ക്ക് പരിശോധിച്ച് സമയം അനുവദിക്കുമെന്നും 42 ഫ്ളാറ്റുകള്‍ പുനരധിവാസത്തിന് തയ്യാറായിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. വൈദ്യുതിയും വെള്ളവും ഉടന്‍ വിച്ഛേദിക്കില്ല. പുനരധിവാസത്തിന് മരട് നഗരസഭയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചു. സിറ്റി പോലിസ് കമീഷണര്‍ വിജയ് സാഖറേ, ഡെപ്യൂട്ടി കമീഷണര്‍ ജി പൂങ്കുഴലി, സബ് കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

RELATED STORIES

Share it
Top