Sub Lead

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുക നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ; 200 മീറ്റര്‍ ചുറ്റളവിലുള്ളവരെ ആറു മണിക്കൂര്‍ നേരത്തേക്ക് ഒഴിപ്പിക്കും

ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ അഞ്ചു മീറ്റര്‍ ദൂരത്തേയ്ക്ക് പോലും അവശിഷ്ടങ്ങള്‍ തെറിച്ചു വീഴില്ലെന്നാണ് കമ്പനികളുടെ അവകാശ വാദം.ഏറ്റവും സുരക്ഷിത മാര്‍ഗത്തിലൂടെയായിരിക്കും ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റുകയെന്നാണ് ജില്ലാ ഭരണകൂടത്തിന് പൊളിക്കാന്‍ കരാറെടുത്തിരിക്കുന്ന കമ്പനികള്‍ നല്‍കിയിരിക്കുന്ന ഉറപ്പുകള്‍. രണ്ടു കമ്പനികളാണ് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ കരാറെടുത്തിരിക്കുന്നത്.ഹോളി ഫെയ്ത് എച്ച് ടു ഒ, ഗോള്‍ഡന്‍ കായലോരം,ആല്‍ഫ,ജെയിന്‍ ഹൗസിംഗ് എന്നീ നാലു ഫ്്‌ളാറ്റ് സമുച്ചയങ്ങളാണ് പൊളിക്കുന്നത്.ഫ്ളാറ്റുകളുടെ അടിത്തട്ടില്‍ സ്‌ഫോടനം നടത്തില്ല പകരം നാലാം നിലയ്ക്ക് മുകളിലായിരിക്കും സ്്‌ഫോടനം നടത്തുകയെന്നാണ് കമ്പനികള്‍ പറയുന്നത്

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുക നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ; 200 മീറ്റര്‍ ചുറ്റളവിലുള്ളവരെ ആറു മണിക്കൂര്‍ നേരത്തേക്ക് ഒഴിപ്പിക്കും
X

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്് പൊളിച്ചുമാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളില്‍ നിന്നും താമസക്കാര്‍ ഒഴിഞ്ഞതോടെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി.നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെയാകും ഫ്ളാറ്റുകള്‍ പൊളിക്കുക. ഇത് സംബന്ധിച്ച് ഏകദേശ ധാരണയില്‍ എത്തി. ഇത്തരത്തില്‍ ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ അഞ്ചു മീറ്റര്‍ ദൂരത്തേയ്ക്ക് പോലും അവശിഷ്ടങ്ങള്‍ തെറിച്ചു വീഴില്ലെന്നാണ് കമ്പനികളുടെ അവകാശ വാദം.ഏറ്റവും സുരക്ഷിത മാര്‍ഗത്തിലൂടെയായിരിക്കും ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റുകയെന്നാണ് ജില്ലാ ഭരണകൂടത്തിന് പൊളിക്കാന്‍ കരാറെടുത്തിരിക്കുന്ന കമ്പനികള്‍ നല്‍കിയിരിക്കുന്ന ഉറപ്പുകള്‍. രണ്ടു കമ്പനികളാണ് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ കരാറെടുത്തിരിക്കുന്നത്.

ഹോളി ഫെയ്ത് എച്ച് ടു ഒ, ഗോള്‍ഡന്‍ കായലോരം,ആല്‍ഫ,ജെയിന്‍ ഹൗസിംഗ് എന്നീ നാലു ഫ്ളാറ്റ് സമുച്ചയങ്ങളാണ് പൊളിക്കുന്നത്.ഫ്ളാറ്റുകളുടെ അടിത്തട്ടില്‍ സ്‌ഫോടനം നടത്തില്ല പകരം നാലാം നിലയ്ക്ക് മുകളിലായിരിക്കും സ്്‌ഫോടനം നടത്തുകയെന്നാണ് കമ്പനികള്‍ പറയുന്നത്. ഇതു മൂലം ഭൂമിയുടെ അടിയിലേക്ക് കെട്ടിടങ്ങള്‍ ഇടിഞ്ഞു താഴുന്ന സാഹചര്യം ഉണ്ടാകില്ലെന്നും കമ്പനികള്‍ പറയുന്നു.ഫ്ളാറ്റുകള്‍ പൊളിക്കുന്ന ദിവസം ആറു മണിക്കൂര്‍ സമയത്തേയക്ക് സമീപ വാസികളെ ഒഴിപ്പിക്കും. ഏകദേശം 200 മീറ്റര്‍ ചുറ്റളവിലുള്ളവരെ ഈ സമയം സ്ഥലത്ത് നിന്നും ഒഴിപ്പിക്കുമെന്നാണ് വിവരം.ഒപ്പം ഏതെങ്കിലം വിധത്തില്‍ സമീപത്ത കെട്ടിടങ്ങള്‍ക്ക് നാശം നഷ്ടം സംഭവിച്ചാല്‍ അതിനായി ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനെകുറിച്ചും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.11 ന് തന്നെ പൊളിക്കുന്നതിനായി ഫ്ളാറ്റുകള്‍ കമ്പനികള്‍ക്ക് കൈമാറും.

Next Story

RELATED STORIES

Share it