Sub Lead

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: ഉടമകള്‍ സത്യാഗ്രഹസമരം തുടങ്ങി; സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടുന്നില്ലെന്ന് രമേശ് ചെന്നിത്തല

സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണം. അനധികൃത നിര്‍മാണങ്ങള്‍ ഈ സര്‍ക്കാരും കഴിഞ്ഞ സര്‍ക്കാരും പിന്നീട് അംഗീകരിച്ചു നല്‍കിയിട്ടുണ്ട്.നിയമസഭ നിയമവും പാസാക്കിയിട്ടുണ്ട്.പിഴ ഈടാക്കി അനധികൃത നിര്‍മാണങ്ങള്‍ അംഗീകരിച്ചു നല്‍കികൊണ്ടിരിക്കുന്ന സാഹചര്യമുണ്ട്.സിആര്‍ഇസഡിന്റെ പുതിയ നിയമ പ്രകാരം ഇതേ സ്ഥലത്ത് തന്നെ വീണ്ടും നിര്‍മാണം നടത്താം.അപ്പോള്‍ പിന്നെയെന്തിനാണ് ഇത് പൊളിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.ഡിഎല്‍ഫിനെപ്പോലുള്ളവര്‍ക്ക ഒരു നിയമം ഇവര്‍ക്ക് മറ്റൊരു നിയമം അതെന്തു നടപടിയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.എന്തുകൊണ്ടാണ് ഫ്‌ളാറ്റിലുള്ളവരെ കേള്‍ക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: ഉടമകള്‍ സത്യാഗ്രഹസമരം തുടങ്ങി; സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടുന്നില്ലെന്ന് രമേശ് ചെന്നിത്തല
X
കൊച്ചി:മരടിലെ നാലു ഫ്‌ളാറ്റുസമുച്ചയം പൊളിച്ചുമാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഉടമകളുടെയും താമസക്കാരുടെയുംനേതൃത്വത്തില്‍ സത്യാഗ്രഹം ആരംഭിച്ചു.പൊളിച്ചു നീക്കാനുള്ള ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിയണമെന്ന് നിര്‍ദേശിച്ച് നല്‍കിയിട്ടുള്ള നോട്ടീസില്‍ പറഞ്ഞിരിക്കുന്ന കാലാവധി ഇന്നു കഴിയുന്ന സാഹചര്യത്തിലാണ് ഉടമകള്‍ സമരം ആരംഭിച്ചിരിക്കുന്നത്. ഉടമകളുടെ നേതൃത്വത്തില്‍ ഇന്ന് മരട് നഗരസഭയിലേക്ക് മാര്‍ച്ച്നടത്തുന്നുണ്ട്.സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫ്ളാറ്റുടമകളെ സന്ദര്‍ശിച്ചു.വിഷയത്തില്‍ സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടുന്നില്ലെന്ന് രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം തെറ്റായിപ്പോയി എന്ന ഉത്തമ ബോധ്യത്തോട്ടെ സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെക്കൊണ്ട് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം.നേരത്തെ സമര്‍പ്പിച്ച സബ്കമ്മിറ്റി റിപോര്‍ട് പിന്‍വലിക്കാന്‍ സുപ്രിം കോടതിയോട് അനുവാദം തേടണം.ഇതിനു ശേഷം പുതുതായി റിപോര്‍ട് നല്‍കി അത് കോടതി പരിഗണിക്കുന്ന സാഹചര്യം സൃഷ്ടിക്കണം.എന്നാല്‍ മാത്രമെ നിലവിലെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുകയുള്ളുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മദ്യഷാപ്പുകള്‍ പാതയോരങ്ങളില്‍ പാടില്ലെന്ന വിധി വന്നപ്പോള്‍ ദേശീയ പാതകള്‍ പോലും സംസ്ഥാന പാതകളാണെന്ന് തരത്തില്‍ ഡിനോട്ടിഫൈ ചെയ്ത സര്‍ക്കാരാണ് ഇവിടുള്ളത്.അത്തരത്തിലുള്ള സര്‍ക്കാര്‍ എന്തുകൊണ്ടു ഫ്‌ളാറ്റിന്റെ വിഷയത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.സര്‍ക്കാര്‍ എന്തിനാണ് ഫ്‌ളാറ്റ് പൊളിക്കാന്‍ തയാറാണെന്ന് ചീഫ് സെക്രട്ടറിയെക്കൊണ്ട് സത്യവാങ്മൂലം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണോ അതോ വേട്ടക്കാര്‍ക്കൊപ്പമാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.


ജീവിതകാലത്തെ തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും ഉപയോഗിച്ച് ഫ്‌ളാറ്റ് വാങ്ങി ജീവിക്കുന്നവരാണ് ഇവിടെയുള്ള ബഹുഭൂരിപക്ഷവും.റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥര്‍,പെന്‍ഷന്‍കാരായ ആളുകള്‍,രോഗികളായവര്‍ അടക്കമുള്ളവരാണ് ഇവിടുള്ളത്.അവര്‍ക്കുണ്ടായിരിക്കുന്ന പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.നേരത്തെ ഈ വിഷയം നിയമസഭയില്‍ തങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ചെന്നൈ ഐ ഐ ടിയെക്കൊണ്ട് പഠനം നടത്തി റിപോര്‍ട് വാങ്ങാമെന്നാണ് മന്ത്രി പറഞ്ഞത്.എന്നാല്‍ അതിനു വിരുദ്ധമായി ചീഫ് സെക്രട്ടറി എങ്ങനെയാണ് സുപ്രിം കോടതിയില്‍ റിപോര്‍ട് നല്‍കിയതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണം. അനധികൃത നിര്‍മാണങ്ങള്‍ ഈ സര്‍ക്കാരും കഴിഞ്ഞ സര്‍ക്കാരും പിന്നീട് അംഗീകരിച്ചു നല്‍കിയിട്ടുണ്ട്.നിയമസഭ നിയമവും പാസാക്കിയിട്ടുണ്ട്.പിഴ ഈടാക്കി അനധികൃത നിര്‍മാണങ്ങള്‍ അംഗീകരിച്ചു നല്‍കികൊണ്ടിരിക്കുന്ന സാഹചര്യമുണ്ട്.സിആര്‍ഇസഡിന്റെ പുതിയ നിയമ പ്രകാരം ഇതേ സ്ഥലത്ത് തന്നെ വീണ്ടും നിര്‍മാണം നടത്താം.അപ്പോള്‍ പിന്നെയെന്തിനാണ് ഇത് പൊളിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.ഫ്‌ളാറ്റില്‍ താമസിക്കുന്നവരുടെ ന്യായമായ ആവശ്യമാണ് അവര്‍ മുന്നോട്ട് വെയ്ക്കുന്നത്.

മുഖ്യമന്ത്രി വിഷയത്തില്‍ അടിയന്തരമായി ഇടപെടണം.ഇതുവരെ ഇക്കാര്യത്തില്‍ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല.അദ്ദേഹം ഇടപെട്ട് കേന്ദ്രത്തില്‍ അറ്റോര്‍ണി ജനറല്‍ അടക്കമുള്ളവരുമായി ബന്ധപ്പെട്ട് നടപടിയുണ്ടാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.20 എം പിമാരും ചേര്‍ന്ന് വിഷയത്തില്‍ പ്രധാനമന്ത്രിക്ക് നിവനേദനം നല്‍കാനുള്ള തീരുമാനം എടുത്തിട്ടുണ്ട് അതുടന്‍ കൊടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഡിഎല്‍ഫിനെപ്പോലുള്ളവര്‍ ഒരു നിയമം ഇവര്‍ക്ക് മറ്റൊരു നിയമം അതെന്തു നടപടിയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.എന്തുകൊണ്ടാണ് ഫ്‌ളാറ്റിലുള്ളവരെ കേള്‍ക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.ഇവരോട് ഒരു വാക്കു പോലും ചോദിക്കാതെയാണ് റിപോര്‍ട് നല്‍കിയത്.ഉദ്യോഗസ്ഥരുടെ പേരിലാണ് നടപടിയെടുക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സര്‍ക്കാര്‍ നിലപാട് പുനപരിശോധിച്ച് ഇരകള്‍ക്കൊപ്പം നിലകൊള്ളാന്‍ തയാറാകണം.സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ പ്രതിപക്ഷ പൂര്‍ണമായും ഒപ്പമുണ്ടായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it