Sub Lead

രാജ്യത്ത് അടിയന്തരാവസ്ഥയെക്കാൾ മോശമായ അവസ്ഥയെന്ന് മമതാ ബാനർജി

മോദി സർക്കാരിനെതിരേ വിയോജിപ്പുകൾ ഉന്നയിക്കുന്നവരെ നേരിടുന്നു, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ഇല്ലാതാക്കുകയും ചെയ്യുന്നെന്നും അവർ കുറ്റപ്പെടുത്തി.

രാജ്യത്ത് അടിയന്തരാവസ്ഥയെക്കാൾ മോശമായ അവസ്ഥയെന്ന് മമതാ ബാനർജി
X

കൊൽക്കത്ത: രാജ്യത്ത് അടിയന്തരാവസ്ഥയെക്കാൾ മോശമായ അവസ്ഥയെന്ന് മമതാ ബാനർജി. ഭരണഘടന നൽകുന്ന എല്ലാ അവകാശങ്ങൾക്ക് വേണ്ടിയും പോരാടുവാൻ ജനങ്ങൾ തയാറാകണമെന്നും അവർ കൂട്ടിച്ചേർത്തു. മോദി സർക്കാരിനെതിരേ വിയോജിപ്പുകൾ ഉന്നയിക്കുന്നവരെ നേരിടുന്നു, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ഇല്ലാതാക്കുകയും ചെയ്യുന്നെന്നും അവർ കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര ജനാധിപത്യ ദിനത്തോടനുബന്ധിച്ച് പൗരന്മാരെ ആശംസിച്ചുകൊണ്ടാണ് മമത ട്വീറ്റ് ചെയ്തത്. ഇന്ന് അന്താരാഷ്‌ട്ര ജനാധിപത്യ ദിനത്തിൽ, നമ്മുടെ രാജ്യത്തിൻറെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് ഒരിക്കൽ കൂടി പ്രതിജ്ഞയെടുക്കാം. 'സൂപ്പർ എമർജൻസി' യുഗത്തിൽ, നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കാൻ വേണ്ടതെല്ലാം നാം ചെയ്യണം.

കുത്തനെ കൂട്ടിയ പുതിയ ട്രാഫിക് പിഴയേയും, പൗരത്വ പട്ടികയെയും മമത എതിർത്തു. ഈ നയങ്ങൾ രണ്ടും ബംഗാളിൽ നടപ്പാക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. ട്രാഫിക് പിഴ വർധിപ്പിച്ചതിൽ ശക്തമായ പ്രതിഷേധമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്നത്.

Next Story

RELATED STORIES

Share it