Top

ടെലിഗ്രാം മൊബൈല്‍ ആപ്ലിക്കേഷനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം

ക്രിമിനലുകള്‍ക്ക് സുരക്ഷിതമായി സന്ദേശങ്ങള്‍ കൈമാറുന്നതിനു ടെലിഗ്രാം ആപ്ലിക്കേഷന്‍ കാരണമാകുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സീക്രട്ട് ചാറ്റ് മോഡെന്ന സംവിധാനവുമുണ്ട്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ സെര്‍വറില്‍ സന്ദേശങ്ങളുടെ വിവരങ്ങളുണ്ടാവില്ല. സന്ദേശങ്ങള്‍ നിശ്ചിത സമയത്തിനകം സ്വയം നശിക്കാന്‍ സെറ്റ് ചെയ്യാം. ഇത്തരം ചാറ്റുകള്‍ ഫോര്‍വേഡ് ചെയ്യാനോ സ്‌ക്രീന്‍ ഷോട്ട് എടുക്കാനോ ആവില്ല. ഉപയോഗിക്കുന്നയാള്‍ക്ക് ഒളിഞ്ഞിരിക്കാന്‍ അവസരം നല്‍കുന്നതിനാല്‍ ക്രിമിനലുകള്‍ അശ്ലീല ചിത്രങ്ങളും കുട്ടികളുടെ അശ്ലീല ചിത്രങ്ങളും പ്രചരിപ്പിക്കാനും സാമ്പത്തിക തട്ടിപ്പുകളും സിനിമാ സാഹിത്യ ചോരണവും നടത്താനും ടെലഗ്രാമിനെ ഉപയോഗിക്കുകയാണെന്നും സത്യാവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു

ടെലിഗ്രാം മൊബൈല്‍ ആപ്ലിക്കേഷനെതിരെ  ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം
X

കൊച്ചി : മൊബൈല്‍ ഫോണിലും കംപ്യൂട്ടറിലും ഉപയോഗിക്കുന്ന ടെലഗ്രാം അപ്ലിക്കേഷന്‍ കുറ്റകൃത്യങ്ങള്‍ക്ക് സുരക്ഷിതമായി ഉപയോഗപ്പെടുത്തുന്നുവെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ നിയമ വിദ്യാര്‍ഥിനി അഥീന സോളമന്‍ നല്‍കിയ ഹരജിയിലാണ് സത്യവാങ്മൂലം.ഇത് ക്രിമിനലുകള്‍ക്ക് സുരക്ഷിതമായി സന്ദേശങ്ങള്‍ കൈമാറുന്നതിനു കാരണമാകുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സീക്രട്ട് ചാറ്റ് മോഡെന്ന സംവിധാനവുമുണ്ട്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ സെര്‍വറില്‍ സന്ദേശങ്ങളുടെ വിവരങ്ങളുണ്ടാവില്ല. സന്ദേശങ്ങള്‍ നിശ്ചിത സമയത്തിനകം സ്വയം നശിക്കാന്‍ സെറ്റ് ചെയ്യാം. ഇത്തരം ചാറ്റുകള്‍ ഫോര്‍വേഡ് ചെയ്യാനോ സ്‌ക്രീന്‍ ഷോട്ട് എടുക്കാനോ ആവില്ല. ഉപയോഗിക്കുന്നയാള്‍ക്ക് ഒളിഞ്ഞിരിക്കാന്‍ അവസരം നല്‍കുന്നതിനാല്‍ ക്രിമിനലുകള്‍ അശ്ലീല ചിത്രങ്ങളും കുട്ടികളുടെ അശ്ലീല ചിത്രങ്ങളും പ്രചരിപ്പിക്കാനും സാമ്പത്തിക തട്ടിപ്പുകളും സിനിമാ സാഹിത്യ ചോരണവും നടത്താനും ടെലഗ്രാമിനെ ഉപയോഗിക്കുകയാണ്.

ക്രെഡിറ്റ്കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് വിവരങ്ങളുടെ വില്‍പ്പനയും നടക്കുന്നുവെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.ടെലഗ്രാമിന്റെ സെര്‍വറുകള്‍ രാജ്യത്തിനകത്ത് സ്ഥാപിക്കാന്‍ നടപടിയുണ്ടാവണം. നിലവില്‍ സെര്‍വറുകള്‍ ഇന്ത്യയ്ക്കു പുറത്താണ് സ്ഥിതി ചെയ്യുന്നത്. ക്രിമിനല്‍ കേസുകളില്‍ പോലിസ് ആവശ്യപ്പെടുന്ന വിവരം നല്‍കാന്‍ അപ്ലിക്കേഷന്‍ ബാധ്യസ്ഥരാവുന്ന സംവിധാനമുണ്ടാവണമെന്നും പോലിസ് ആവശ്യപ്പെടുന്നു.വാട്ട്സാപ്പ് പോലുളള മെസേജിങ് സംവിധാനങ്ങളില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ടെലഗ്രാമില്‍ യൂസര്‍ നെയിം ഉപയോഗിക്കാം. ഇത് ഉപയോക്താവിന് രഹസ്യമായിരിക്കാന്‍ അവസരം നല്‍കുന്നു. ഉപയോക്താവിന് ഗ്രൂപ്പ്, ചാനല്‍ ഉടമയില്‍ നിന്ന് വരെ മൊബൈല്‍ നമ്പര്‍ മറച്ചുവെക്കാം. അപ്ലിക്കേഷന്‍ ഉടമകള്‍ പോലിസുമായി സഹകരിക്കാത്തതിനാല്‍ ആരൊക്കെയാണ് അപ്ലിക്കേഷനന്‍ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്താന്‍ കഴിയുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇന്റര്‍നെറ്റിലെ അപകടകരമായ വിവരങ്ങള്‍ തടഞ്ഞുവെക്കുന്നതിനു വിവര സാങ്കേതിക നിയമപ്രകാരം വ്യവസ്ഥയുണ്ട്. എന്നാല്‍ ആപ്ലിക്കേഷന്‍ ഉടമകള്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചു നടപടിയെടുക്കാനുതകുന്ന സംവിധാനങ്ങള്‍ നിലവിലില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it