Sub Lead

കാൻസറിനുള്ള മരുന്നുൽപാദനത്തിന് ഗോമൂത്രം ഉപയോഗിക്കുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി

ആയുഷ്‌മാൻ മന്ത്രാലയം ഗോമൂത്രം ഉപയോഗിച്ച് മരുന്നുകൾ വികസിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ് മന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

കാൻസറിനുള്ള മരുന്നുൽപാദനത്തിന് ഗോമൂത്രം ഉപയോഗിക്കുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി
X

ന്യൂഡൽഹി: രാജ്യത്ത് മരുന്നുൽപാദനത്തിന് ഗോമൂത്രം ഉപയോഗിക്കുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനി ചൗബേ. കാൻസർ രോഗത്തിനടക്കം നിരവധി മരുന്നുകൾ ഗോമൂത്രം ഉപയോഗിച്ച് നിർമ്മിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ആയുഷ്‌മാൻ മന്ത്രാലയം ഗോമൂത്രം ഉപയോഗിച്ച് മരുന്നുകൾ വികസിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ് മന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്രസർക്കാർ പശുസംരക്ഷണം ശക്തമായി നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

തൻറെ ക്യാന്‍സര്‍ മാറിയത് ഗോമൂത്രം കുടിച്ചിട്ടാണെന്ന് ബിജെപി എംപിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാ സിംഗ് താക്കൂര്‍ നേരത്തെ പറഞ്ഞിരുന്നു. സ്ഥനാര്‍ബുദം മാറിയത് ഗോമൂത്രവും പാഞ്ചഗവ്യവും (ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ്) ചേര്‍ത്ത ഔഷധം കഴിച്ചിട്ടാണെന്നാണ് അന്ന് പറഞ്ഞത്.

Next Story

RELATED STORIES

Share it