Sub Lead

ബിജെപി പരിപാടി ബഹിഷ്കരിച്ചതിന് താനൂരിൽ ആർഎസ്എസ് പ്രവർത്തകർ ബസ്സുകൾ തടഞ്ഞു

കേന്ദ്രമന്ത്രി സോം പ്രകാശ് ഉദ്ഘാടനം ചെയ്ത പരിപാടി തിരൂരില്‍ നടക്കുമ്പോള്‍ ടൗണില്‍ ഹര്‍ത്താലിന് സമാനമായ അവസ്ഥയായിരുന്നു.

ബിജെപി പരിപാടി ബഹിഷ്കരിച്ചതിന് താനൂരിൽ ആർഎസ്എസ് പ്രവർത്തകർ ബസ്സുകൾ തടഞ്ഞു
X

താനൂർ: പൗരത്വ നിയമത്തെ അനുകൂലിച്ച് നടത്തിയ ബിജെപി പരിപാടി ബഹിഷ്ക്കരിച്ച നടപടിയിൽ പ്രകോപിതരായി ആർഎസ്എസ് പ്രവർത്തകർ ബസ് തടഞ്ഞു. താനൂർ ചിറക്കലിലാണ് ബസ്സുകൾ തടഞ്ഞ് വെച്ചത്. ബിജെപി പരിപാടി ബഹിഷ്കരിച്ച് താനൂരിലും ' തിരൂരിലും വാഹനങ്ങൾ അടക്കം ഓട്ടം നിർത്തിയിരിന്നു.


രാവിലെ വാഹനങ്ങൾ തടഞ്ഞതിനാൽ വിദ്യാർഥികളടക്കം യാത്രക്കാർ വലഞ്ഞു. പല ബസ്സ് ജീവനക്കാരേയും സംഘപരിവാർ പ്രവർത്തകർ കൈയ്യേറ്റം ചെയ്തിട്ടുണ്ട്. താനൂർ പോലിസ് സ്ഥലത്തെത്തിയതിനെ തുടർന്നാണ് ബസ്സുകൾ കടത്തിവിട്ടത്. ആർഎസ്എസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് മേഖലയിൽ ബസ് തൊഴിലാളികൾ പണിമുടക്ക് നടത്തുകയാണ്.


കേന്ദ്രമന്ത്രി സോം പ്രകാശ് ഉദ്ഘാടനം ചെയ്ത പരിപാടി തിരൂരില്‍ നടക്കുമ്പോള്‍ ടൗണില്‍ ഹര്‍ത്താലിന് സമാനമായ അവസ്ഥയായിരുന്നു. സംഘടനകളുടേയോ രാഷ്ട്രീയ പാര്‍ട്ടികളുടേയോ ആഹ്വാനം ഒന്നുമില്ലാതെ തന്നെ തിരൂരിലെ വ്യാപാരികള്‍ കടകള്‍ അടച്ചു. സ്വകാര്യ ബസുകളും ഓട്ടോ അടക്കമുള്ള വാഹനങ്ങളും സര്‍വീസ് നിര്‍ത്തിയതോടെ തിരൂരില്‍ ഹര്‍ത്താല്‍ പ്രതീതിയിലായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളെ എത്തിച്ചാണ് ബിജെപി പരിപാടി സംഘടിപ്പിച്ചത്.


Next Story

RELATED STORIES

Share it