Sub Lead

ആർട്ടിക്കിൾ 370 റദ്ദാക്കൽ; ഹിന്ദുരാഷ്ട്ര നിർമാണത്തിന്റെ തുടക്കമെന്ന് ഹിന്ദു ജന ജാഗൃതി സമിതി

അവിടെ അഭയം നൽകിയിട്ടുള്ള റോഹിംഗ്യൻ മുസ്‌ലിംകളെ ഉടൻ പുറത്താക്കുകയും ചെയ്യുന്നത് എച്ച്ജെഎസ് നേരത്തെ ഉന്നയിച്ച ആവശ്യങ്ങളാണെന്നും കേന്ദ്ര സർക്കാർ അത് നടപ്പാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും ഷിൻഡെ പറയുന്നു.

ആർട്ടിക്കിൾ 370 റദ്ദാക്കൽ; ഹിന്ദുരാഷ്ട്ര നിർമാണത്തിന്റെ തുടക്കമെന്ന് ഹിന്ദു ജന ജാഗൃതി സമിതി
X

ന്യുഡൽഹി: കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ബിജെപി സർക്കാർ നടപടി ഹിന്ദുരാഷ്ട്ര നിർമാണത്തിൻറെ തുടക്കമാണെന്ന് ഹിന്ദു ജന ജാഗൃത സമിതി. എഴുപത് വർഷം മുമ്പ് കോൺഗ്രസ് ചെയ്ത പാപം മോദി സർക്കാർ കഴുകി കളഞ്ഞു. ആർട്ടിക്കിൾ 370 നീക്കംചെയ്യുന്നത് ഭാരത് മാതാവിന്റെ തലയിൽ നിന്ന് ഭാരം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. കശ്മീർ ഹിന്ദുക്കളെ പുനരധിവസിപ്പിച്ച് ഭാരതമാതാവിനെ കിരീടധാരണം ചെയ്യണമെന്നും രമേശ് ഷിൻഡെ പറഞ്ഞു.

ആർട്ടിക്കിൾ 370 നീക്കം ചെയ്യണമെന്ന് രാജ്യസ്നേഹികളായ പൗരന്മാരും വിവിധ ഹിന്ദു അനുകൂല സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇന്ന്, അവരുടെ ആവശ്യങ്ങൾക്ക് നീതി ലഭിക്കുന്നു. വിവിധ റാലികളിലൂടെയും അഖിലേന്ത്യാ ഹിന്ദു രാഷ്ട്ര കൺവെൻഷനുകളിലൂടെയും ആർട്ടിക്കിൾ 370 നീക്കം ചെയ്യണമെന്ന് എച്ച്ജെ‌എസും സനാതൻ സൻസ്ഥയും ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീർ സംസ്ഥാന നിയമസഭ പാസാക്കിയ എല്ലാ ദേശവിരുദ്ധ നിയമങ്ങളും നിർത്തലാക്കുകയും അവിടെ അഭയം നൽകിയിട്ടുള്ള റോഹിംഗ്യൻ മുസ്‌ലിംകളെ ഉടൻ പുറത്താക്കുകയും ചെയ്യുന്നത് എച്ച്ജെഎസ് നേരത്തെ ഉന്നയിച്ച ആവശ്യങ്ങളാണെന്നും കേന്ദ്രസർക്കാർ അത് നടപ്പാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും ഷിൻഡെ പ്രസ്താവനയിൽ പറയുന്നു.

Next Story

RELATED STORIES

Share it