Top

സർക്കാർ രാമക്ഷേത്രം നിർമാണം നടത്തുന്നത് സുപ്രിംകോടതി വിധി ലംഘിച്ച്: സിപിഎം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൊവിഡ് പ്രോട്ടോക്കോൾ മതപരമായ സമ്മേളനങ്ങളെ വിലക്കുന്നുണ്ട്

സർക്കാർ രാമക്ഷേത്രം നിർമാണം നടത്തുന്നത് സുപ്രിംകോടതി വിധി ലംഘിച്ച്: സിപിഎം
X

ന്യൂഡൽഹി: അയോധ്യയിലെ ക്ഷേത്ര നിർമാണം കേന്ദ്ര സർക്കാരും ഉത്തർപ്രദേശ് സർക്കാരും ഏറ്റെടുക്കുന്നതിനെതിരെ സിപിഎം. ബാബരി മസ്ജിദ് ധ്വംസനത്തിന് മുൻകാല നിയമസാധുത നൽകുന്നുവെന്നും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

സുപ്രിംകോടതി വിധി പ്രസ്താവം ക്ഷേത്ര നിർമാണത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ഈ നിർമാണം ഒരു ട്രസ്റ്റ് ഏറ്റെടുക്കാൻ നിർദേശിച്ചു. അയോധ്യയിൽ നടക്കുന്ന ഭൂമി പൂജ ചടങ്ങ് ഉത്തർപ്രദേശ് സർക്കാരും കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയുടെ ഉന്നതതലത്തിലുള്ള ഇടപെടലും സുപ്രിംകോടതി വിധിക്കും ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനും എതിരാണെന്ന് പ്രസ്താവനയിൽ പറയുന്നു.

1992 ഡിസംബർ 6 ന് നടന്ന ബാബരി ധ്വംസനത്തെ സുപ്രിംകോടതി വിധി അപലപിച്ചിരുന്നു ഒപ്പം ഇത് ക്രിമിനൽ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി. കുറ്റവാളികളെ ശിക്ഷിക്കുന്നതിനു പകരം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ബാബരി തകർക്കലിന് മുൻകാല നിയമസാധുത നൽകുന്നതാണ്.

കൊവിഡ് മഹാമാരി രാജ്യത്തുടനീളം പടർന്നുപിടിക്കുന്ന സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൊവിഡ് പ്രോട്ടോക്കോൾ മതപരമായ സമ്മേളനങ്ങളെ വിലക്കുന്നുണ്ട്. അയോധ്യയിൽ നടന്ന പരിശോധനയിൽ അവിടെയുണ്ടയിരുന്ന പൂജാരിക്കും പോലിസുകർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് മനുഷ്യ ജീവനുകൾ അപകടത്തിലാകുമെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു.

Next Story

RELATED STORIES

Share it