Sub Lead

ബ്രിട്ടനിൽ നിന്ന്‌ സ്വാതന്ത്ര്യം ആവശ്യപ്പെട്ട്‌ സ്‌കോട്ട്‌ലൻഡിൽ പതിനായിരങ്ങൾ പങ്കെടുത്ത റാലി

ബ്രെക്‌സിറ്റ്‌ ഹിതപരിശോധനയിൽ 62 ശതമാനം സ്‌കോട്ട്‌ലൻഡുകാർ ബ്രിട്ടനിലെ ഭൂരിപക്ഷ നിലപാടിന്‌ എതിരെയാണ്‌ വോട്ട്‌ ചെയ്‌തത്‌.

ബ്രിട്ടനിൽ നിന്ന്‌ സ്വാതന്ത്ര്യം ആവശ്യപ്പെട്ട്‌ സ്‌കോട്ട്‌ലൻഡിൽ പതിനായിരങ്ങൾ പങ്കെടുത്ത റാലി
X

എഡിൻബർഗ്‌: ബ്രിട്ടനിൽ നിന്ന്‌ സ്വാതന്ത്ര്യം ആവശ്യപ്പെട്ട്‌ സ്‌കോട്ട്‌ലൻഡിൽ പതിനായിരങ്ങൾ പങ്കെടുത്ത റാലി. സ്‌കോട്ട്‌ലൻഡിന്റെ പതാകയുമായി ശനിയാഴ്‌ച നടന്ന മാർച്ചിൽ രണ്ട്‌ ലക്ഷത്തിൽപരം ആളുകൾ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെടുന്നു.

ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ നിന്ന്‌ വിട്ടുപോകാൻ ഒരുങ്ങുന്നതാണ്‌ സ്‌കോട്ട്‌ലൻഡിൽ വീണ്ടും സ്വാതന്ത്ര്യ പ്രക്ഷോഭം ഉയരാൻ കാരണം. 2014ൽ നടന്ന ഹിതപരിശോധനയിൽ 55 ശതമാനം സ്‌കോട്ട്‌ലൻഡുകാർ സ്വതന്ത്ര രാജ്യമാകുന്നതിനെ എതിർത്തിരുന്നു. എന്നാൽ, രണ്ടുവർഷം കഴിഞ്ഞ്‌ നടന്ന ബ്രെക്‌സിറ്റ്‌ ഹിതപരിശോധനയിൽ 62 ശതമാനം സ്‌കോട്ട്‌ലൻഡുകാർ ബ്രിട്ടനിലെ ഭൂരിപക്ഷ നിലപാടിന്‌ എതിരെയാണ്‌ വോട്ട്‌ ചെയ്‌തത്‌.

ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിട്ടുപോയാലും സ്‌കോട്ട്‌ലൻഡ്‌ ഇയുവിൽ തുടരണം എന്നാണ്‌ ഭൂരിപക്ഷം സ്‌കോട്ട്‌ലൻഡുകാരുടെയും ആഗ്രഹം. സ്‌കോട്ട്‌ലൻഡ്‌ സ്വതന്ത്ര രാജ്യമാകുന്നതിനെതിരേ ബ്രിട്ടീഷ്‌ പതാകയുമായി ഒരു ചെറുസംഘവും ശനിയാഴ്‌ച പ്രകടനം നടത്തി.

Next Story

RELATED STORIES

Share it