Sub Lead

മഴ മൂന്നാഴ്‌ച കൂടി തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഒക്ടോബർ അവസാനത്തോടെയാണ്‌ തുലാവർഷം ആരംഭിക്കേണ്ടത്‌. ഒരാഴ്‌ച വൈകി ജൂൺ എട്ടിനാണ്‌ കേരളത്തിൽ കാലവർഷമെത്തിയത്‌.

മഴ മൂന്നാഴ്‌ച കൂടി തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
X

തിരുവനന്തപുരം: മൂന്നാഴ്‌ചകൂടി മഴ തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത്‌ കാൽനൂറ്റാണ്ടിനിടെ ഏറ്റവും ശക്തമായ കാലവർഷമാണിത്‌. രാജ്യത്താകമാനം ഇതുവരെ 10 ശതമാനം അധിക മഴ ലഭിച്ചു. കേരളത്തിൽ ഇത് 14 ശതമാനവുമാണ്.

ജൂൺ ഒന്നു മുതൽ സെപ്‌തംബർ വരെയാണ്‌ കാലവർഷം. എന്നാൽ, ഇക്കുറി കാലവർഷം ഒക്ടോബർ പകുതി കടക്കുമെന്നാണ്‌ റിപോർട്ട്‌. ഗുജറാത്ത്‌ തീരത്ത്‌ രൂപംകൊണ്ട ന്യൂനമർദമാണ്‌ കാലവർഷത്തിന്റെ പിന്മാറ്റം വൈകിക്കുന്നത്‌. ഒക്ടോബർ അവസാനത്തോടെയാണ്‌ തുലാവർഷം ആരംഭിക്കേണ്ടത്‌. ഒരാഴ്‌ച വൈകി ജൂൺ എട്ടിനാണ്‌ കേരളത്തിൽ കാലവർഷമെത്തിയത്‌. ജൂണിൽ 33 ശതമാനം മഴക്കുറവുണ്ടായി.

വെള്ളിയാഴ്‌ച വരെ കേരളത്തിൽ വ്യാപകമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്‌ച ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

Next Story

RELATED STORIES

Share it