Sub Lead

ഇവിഎം സർക്കാർ ഞങ്ങൾക്ക് വേണ്ട സത്യപ്രതിജ്ഞ ദിനത്തിൽ ദേശവ്യാപക പ്രതിഷേധത്തിന് ആഹ്വാനം

മോദി സർക്കാരിൻറെ സത്യപ്രതിജ്ഞാ ദിനത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം. ഇവിഎം വിരോധി രാഷ്ട്രീയ ജൻ ആന്തോളൻ എന്ന കൂട്ടായ്മയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ഇവിഎം സർക്കാർ ഞങ്ങൾക്ക് വേണ്ട സത്യപ്രതിജ്ഞ ദിനത്തിൽ ദേശവ്യാപക പ്രതിഷേധത്തിന് ആഹ്വാനം
X

മുംബൈ: വോട്ടെണ്ണലിലെ ഗുരുതര പിഴവുകൾ പുറത്ത് വന്നതിന് പിന്നാലെ മോദി സർക്കാരിൻറെ സത്യപ്രതിജ്ഞാ ദിനത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം. ഇവിഎം വിരോധി രാഷ്ട്രീയ ജൻ ആന്തോളൻ എന്ന കൂട്ടായ്മയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാജ്യവ്യാപക പ്രതിഷേധത്തിൻറെ ഭാഗമായി മുംബൈയിൽ പ്രതിഷേധ കൂട്ടായ്മ വിളിച്ച് ചേർത്തിട്ടുണ്ട്.

ഇവിഎമ്മുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും മഹാരാഷ്ട്രയിലെ ലോക്സഭാ മണ്ഡലങ്ങളിലും വോട്ടെണ്ണലിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് സമിതി ആരോപിക്കുന്നുണ്ട്. വിരമിച്ച ജഡ്ജിയടക്കം മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ കൂട്ടായ്മയിൽ പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെ അടക്കം നിശിതമായി വിമർശിക്കുന്ന പ്രസ്താവനയും കൂട്ടായ്മ പുറത്ത് ഇറക്കിയിട്ടുണ്ട്.

ബീഹാറിലും ഉത്തര്‍പ്രദേശിലുമുള്ള വിവിധ ലോക്‌സഭാ മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടിനെക്കാള്‍ കുറവ് വോട്ടുകള്‍ മാത്രമാണ് ഇവിഎമ്മുകളില്‍ ഉണ്ടായിരുന്നതെന്നും വാർത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ന്യൂസ് ക്ലിക്ക് പുറത്തുവിട്ട വാര്‍ത്ത ആദ്യം പിന്‍വലിച്ചെങ്കിലും പിന്നീട് തിരുത്തലുകളോട് കൂടി വീണ്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്‌ന സാഹിബ്, ജഹനാബാദ്, ബെഗുസരായ് എന്നീ മൂന്ന് മണ്ഡലങ്ങളില്‍ പതിനായിരക്കണക്കിന് വോട്ടുകളാണ് പോള്‍ ചെയ്തതിലും അധികം എണ്ണിയത്.

ജഹനാബാദില്‍ 23,079 വോട്ടുകളാണ് അധികമെണ്ണിയത്. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി ജനതാദള്‍ യുനൈറ്റഡിലെ ചന്ദ്രേശ്വര്‍ പ്രസാദ് 1751 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വോട്ടെണ്ണലിന് ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലും ബിഹാറിലും ഇവിഎമ്മുകള്‍ അനധികൃതമായി കടത്താന്‍ ശ്രമിക്കുന്നതായി ആരോപിച്ച് കൊണ്ടുള്ള വീഡിയോകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ ദുരൂഹത അവസാനിക്കുന്നതിന് മുമ്പാണ് വോട്ടുകളുടെ എണ്ണത്തിലെ വ്യത്യാസം പുറത്തുവന്നിരിക്കുന്നത്.

അതേസമയം ന്യൂസ് ക്ലിക്ക് വാർത്ത പുറത്ത് വന്നതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും ദേശീയ രാഷ്ട്രീയ നേതൃത്വങ്ങൾ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എൻഡിഎ മാറിയെങ്കിലും ആക്ഷേപങ്ങൾ നിരവധിയാണ്.

Next Story

RELATED STORIES

Share it