Sub Lead

പൗരത്വ പ്രക്ഷോഭങ്ങളിൽ തീവ്രവാദികൾ പങ്കാളികളാകുമെന്ന് കേരള മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മോദി രാജ്യസഭയിൽ

കേരള നിയമസഭയില്‍ എസ്ഡിപിഐയെ പരാമര്‍ശിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയാണ് പ്രധാനമന്ത്രി രാജ്യസഭാ പ്രസംഗത്തിൽ ആയുധമാക്കിയത്.

പൗരത്വ പ്രക്ഷോഭങ്ങളിൽ തീവ്രവാദികൾ പങ്കാളികളാകുമെന്ന് കേരള മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മോദി രാജ്യസഭയിൽ
X

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളിൽ തീവ്രവാദ സംഘടനയിൽപ്പെട്ടവർ നുഴഞ്ഞ് കയറുന്നതായി കേരള മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. ബുധനാഴ്ച കേരള നിയമസഭയില്‍ എസ്ഡിപിഐയെ പരാമര്‍ശിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയാണ് പ്രധാനമന്ത്രി രാജ്യസഭാ പ്രസംഗത്തിൽ ആയുധമാക്കിയത്.

അതേസമയം കേരള മുഖ്യമന്ത്രിയുടെ നിലപാടിനെയും മോദി വിമർശിച്ചു. ഒരു വശത്ത് പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ തീവ്രവാദ സംഘടനകൾ നുഴഞ്ഞുകയറുന്നതിനെതിരേ മുന്നറിയിപ്പ് നൽകുന്ന മുഖ്യമന്ത്രി ഡൽഹിയിൽ ഇത്തരക്കാരെ പിന്തുണയ്ക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് പൗരത്വ വിരുദ്ധ നിയമ പ്രക്ഷോഭങ്ങളിൽ തീവ്രവാദികൾ പങ്കാളികളാകുമെന്ന് കേരള മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ദേശീയ തലസ്ഥാനത്ത് സമാനമായ പ്രതിഷേധത്തെ ഇടതുപക്ഷ അംഗങ്ങൾ പിന്തുണയ്ക്കുകയാണെന്നും മോദി പറഞ്ഞു. രാജ്യത്തെ വഴിതെറ്റിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും ശരിയാണോ? ഇത്തരം പ്രചാരണത്തിന്റെ ഭാഗമാകാൻ ആർക്കെങ്കിലും കഴിയുമോ? സി‌എ‌എയ്ക്ക് എതിരെ പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുന്ന പാത നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it