Sub Lead

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യൂനിറ്റി മാര്‍ച്: എറണാകുളത്ത് ഗതാഗത നിയന്ത്രണം

പാലാരിവട്ടം-കലൂര്‍, കലൂര്‍-കടവന്ത്ര, തമ്മനം-കതൃക്കടവ് റോഡുകളില്‍ ഇന്ന് വൈകുന്നേരം മുന്നു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കൊച്ചി സിറ്റി ട്രാഫിക് എന്‍ഫോഴ്‌സമെന്റ് യൂനിറ്റ്(വെസ്റ്റ്) അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ അറിയിച്ചു.കതൃക്കടവില്‍ നിന്നും കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലേക്കാണ് യൂനിറ്റി മാര്‍ച്ച് നടക്കുക.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യൂനിറ്റി മാര്‍ച്: എറണാകുളത്ത് ഗതാഗത നിയന്ത്രണം
X

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ യൂനിറ്റി മാര്‍ച്ചിന്റെ ഭാഗമായി പാലാരിവട്ടം-കലൂര്‍, കലൂര്‍-കടവന്ത്ര, തമ്മനം-കതൃക്കടവ് റോഡുകളില്‍ ഇന്ന് വൈകുന്നേരം മുന്നു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കൊച്ചി സിറ്റി ട്രാഫിക് എന്‍ഫോഴ്‌സമെന്റ് യൂനിറ്റ്(വെസ്റ്റ്) അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ അറിയിച്ചു.

കതൃക്കടവില്‍ നിന്നും കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലേക്കാണ് യൂനിറ്റി മാര്‍ച്ച് നടക്കുക. ആലുവ ഇടപ്പള്ളി ഭാഗത്ത് നിന്നും എറണാകുളം-ബസ് സ്റ്റാന്‍ഡിലേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ബാനര്‍ജി റോഡുവഴി കച്ചേരിപ്പടി ജംഗ്ഷനിലെത്തി ചിറ്റൂര്‍ റോഡ്,രാജാജി റോഡ് വഴി സഞ്ചരിക്കണം.കലൂര്‍ പ്രൈവറ്റ് സ്്റ്റാന്‍ഡില്‍ നിന്നും വൈറ്റില തൃപ്പൂണിത്തുറ ഭാഗത്തേയക്ക് പുറപ്പെടുന്ന ബസുകള്‍ ബാനര്‍ജി റോഡുവഴി കച്ചേരിപ്പടി ജംഗ്ഷനിലെത്തി ചിറ്റൂര്‍ റോഡ്, വളഞ്ഞമ്പലം,എസ് എ റോഡ് വഴി സഞ്ചരിക്കണം,പാലാരിവട്ടം, തമ്മനം ഭാഗത്ത് നിന്നും യാത്ര ഒഴിവാക്കണം.

എറണാകുളത്ത് നിന്നും കളമശേരി,ഇടപ്പള്ളി,ആലുവ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കണ്ടയ്‌നര്‍ റോഡ് കൂടി ഉപയോഗപ്പെടുത്തണം.കണ്ടയ്‌നര്‍ റോഡ്,ഇടപ്പള്ളി-വൈറ്റില ബൈപ്പാസ്,പാലാരിവട്ടം-വൈറ്റില റോഡുകള്‍ പരമാവധി ഉപയോഗിക്കണമെന്നും അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ പറഞ്ഞു

Next Story

RELATED STORIES

Share it