Sub Lead

പകർച്ചവ്യാധി നിയമ ഭേദഗതി; അമിതാധികാര പ്രയോ​ഗത്തിലേക്ക് നീങ്ങുമെന്ന് ആശങ്ക

രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ധർണ, സമരം, ഘോഷയാത്ര, സമ്മേളനം, മറ്റു കൂടിച്ചേരലുകൾ എന്നിവ പാടില്ല

പകർച്ചവ്യാധി നിയമ ഭേദഗതി; അമിതാധികാര പ്രയോ​ഗത്തിലേക്ക് നീങ്ങുമെന്ന് ആശങ്ക
X

തിരുവനന്തപുരം: പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരിക്കുകയാണ്. ധർണകളും സമരങ്ങളും രേഖാമൂലം അനുമതി വാങ്ങിമാത്രമേ നടത്താൻ സാധിക്കുവെന്ന ഭേദ​ഗതി ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ ഭേദ​ഗതി അമിതാധികാര പ്രയോ​ഗത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക പലകോണുകളിലും നിലനിൽക്കുന്നുണ്ട്.

പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപന പ്രകാരം ഒരുവർഷം വരെയോ മറിച്ചൊരു വിജ്ഞാപനം ഇറങ്ങുന്നതുവരെയോ ആണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ധർണ, സമരം, ഘോഷയാത്ര, സമ്മേളനം, മറ്റു കൂടിച്ചേരലുകൾ എന്നിവ പാടില്ല. ഇത്തരം യോഗങ്ങൾക്ക് പരമാവധി പത്തുപേരിൽ കൂടാൻ പാടില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു.

പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തിൽ മുഖാവരണം ധരിക്കണം. വിവാഹച്ചടങ്ങുകളിൽ ഒരേസമയത്ത് പരമാവധി 50 പേർ. മരണാനന്തര ചടങ്ങുകളിൽ 20 പേർ. മുഖാവരണം, സാനിറ്റൈസർ, ആറടി അകലം എന്നിവ നിർബന്ധമാക്കിക്കൊണ്ടാണ് വിജ്ഞാപനം. വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം ശിക്ഷ ലഭിക്കുമെന്നും വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ നിലവിലെ ഓർഡിനൻസ് ഉപയോ​ഗിച്ച് തന്നെ പോലിസ് അമിതാധികാര പ്രയോ​ഗം നടത്തുന്നുവെന്ന ആരോപണം ശക്തമാണ്. പല കണ്ടെയ്ൻമെന്റ് സോണുകളിലും റോഡുകൾ മണ്ണും കല്ലും വച്ച് അടച്ചതായുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെതിരേ വിവിധയിടങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു.

കൊവിഡ് ലോക്ക് ഡൗണിന് പിന്നാലെ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരേ വ്യാപകമായി കേസെടുക്കുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. അതേസമയം ടിപി കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്റെ സംസ്കാര ചടങ്ങുകൾ നിയന്ത്രണം ലംഘിച്ചായിരുന്നെങ്കിലും കേസൊന്നും എടുത്തിട്ടില്ല. ഇതൊക്കെ പരിശോധിക്കുമ്പോൾ പകർച്ചവ്യാധി നിയമ ഭേദഗതി രാഷ്ട്രീയ എതിരാളികൾക്ക് നേരെ ഉപയോ​ഗിക്കുവാനുള്ള സാധ്യതയും ഏറെയാണ്.

Next Story

RELATED STORIES

Share it