Sub Lead

പ്രതിഷേധത്തിനിടെ യുവാവ് കൊല്ലപ്പെട്ടത് പോലിസ് വെടിവയ്പിലെന്ന് ബിജ്‌നോർ ജില്ലാ പോലിസ്

തന്റെ മകൻ രാജ്യത്തിനായി രക്തസാക്ഷിത്വം വച്ചതായി സുലൈമാന്റെ ഉമ്മ തന്നെ സന്ദർശിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോട് പറഞ്ഞു.

പ്രതിഷേധത്തിനിടെ യുവാവ് കൊല്ലപ്പെട്ടത് പോലിസ് വെടിവയ്പിലെന്ന് ബിജ്‌നോർ ജില്ലാ പോലിസ്
X

ബിജ്‌നോർ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ യുവാവ് കൊല്ലപ്പെട്ടത് പോലിസ് വെടിവയ്പിലെന്ന് ബിജ്‌നോർ ജില്ലാ പോലിസ്. പോലിസ് വെടിവയ്പിൽ ആരും മരിച്ചിട്ടില്ലെന്ന ഉത്തർപ്രദേശ് ഡിജിപിയുടെ അവകാശവാദത്തിന് വിരുദ്ധമായാണ് ബിജ്‌നോർ ജില്ലാ പോലീസ് സൂപ്രണ്ട് രം​ഗത്തുവന്നത്.

കഴിഞ്ഞയാഴ്ച പ്രതിഷേധത്തിനിടെ ആത്മരക്ഷയ്ക്കായി വെടിയുതിർക്കുകയായിരുന്നുവെന്ന് ബിജ്‌നോർ ജില്ലാ പോലിസ് അറിയിച്ചു. ആകാശത്തേക്ക് വെടിയുതിർത്തെങ്കിലും ആർക്കും പരിക്കില്ലെന്ന് കാൺപൂർ പോലിസ് പറഞ്ഞു. നഹ്തൂർ പ്രദേശത്ത് അക്രമാസക്തമായ ജനക്കൂട്ടത്തെ അഭിമുഖീകരിക്കുന്നതിനിടെ പോലിസ് വെടിവയ്പിൽ 22 കാരൻ കൊല്ലപ്പെട്ടുവെന്ന് ബിജ്‌നോർ പോലീസ് സൂപ്രണ്ട് വിശ്വജിത് ശ്രീവാസ്തവ പറഞ്ഞു.

ഡിസംബർ 20 ന് വെള്ളിയാഴ്ച നടന്ന പ്രാർത്ഥനയ്ക്ക് ശേഷം പ്രക്ഷോഭകർ പോലിസ് സ്റ്റേഷനിൽ ആക്രമണം നടത്തുകയും സബ് ഇൻസ്പെക്ടറുടെ പിസ്റ്റൾ തട്ടിയെടുത്തു. ഒരു കോൺസ്റ്റബിളിനെ വെടിവച്ചതിനെത്തുടർന്നാണ് ആത്മരക്ഷാർത്ഥം കോൺസ്റ്റബിൾ വെടിയുതിർത്തപ്പോൾ യുവാവ് കൊല്ലപ്പെട്ടതെന്നാണ് പോലിസ് ഭാഷ്യം.

തന്റെ മകൻ രാജ്യത്തിനായി രക്തസാക്ഷിത്വം വച്ചതായി സുലൈമാന്റെ ഉമ്മ തന്നെ സന്ദർശിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോട് പറഞ്ഞു. സുലൈമാൻ സിവിൽ സർവീസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയയിരുന്നെന്നും പ്രതിഷേധവുമായി അവന് യാതൊരു ബന്ധവുമില്ലെന്നും കുടുംബം പറഞ്ഞു. ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിഷേധത്തിനിടെ വെടിയുതിർത്തെന്ന് സംസ്ഥാന പോലിസ് അംഗീകരിച്ചത്. 20 പേർ കൊല്ലപ്പെട്ടതായി റിപോർട്ടുണ്ട്.

Next Story

RELATED STORIES

Share it