Top

കൊവിഡ്; അശുഭദിനത്തില്‍ അയോധ്യ ഭൂമിപൂജ നടത്തരുത്: ദിഗ്‌വിജയ് സിങ്

സനാതന ധർമ്മത്തെ അവഗണിക്കുന്നതിന്റെ ഫലങ്ങളാണ് ബിജെപി നേതാക്കൾക്ക് കൊവി‍ഡ് പിടിപെട്ടതെന്ന് ദിഗ്‍വിജയ് സിങ് പറഞ്ഞു.

കൊവിഡ്; അശുഭദിനത്തില്‍ അയോധ്യ ഭൂമിപൂജ നടത്തരുത്: ദിഗ്‌വിജയ് സിങ്
X

ന്യൂഡൽഹി: സനാതന ധർമം ലംഘിച്ചുകൊണ്ട് അയോധ്യയിൽ ഭൂമി പൂജ നടത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനമാണ് നിരവധി ബിജെപി നേതാക്കൾക്ക് കൊവിഡ് 19 ബാധിക്കാനുളള കാരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്. പൂജ നടത്താൻ തീരുമാനിച്ചിരിക്കുന്നത് അശുഭദിനത്തിലാണെന്നും അതിനാൽ അന്ന്‌ ഭൂമി പൂജ നടത്തുന്നത് ഉചിതമായിരിക്കില്ലെന്നുമാണ് ദിഗ്‍വിജയ് സിങ്ങിന്റെ വാദം.

സനാതന ധർമ്മത്തെ അവഗണിക്കുന്നതിന്റെ ഫലങ്ങളാണ് ബിജെപി നേതാക്കൾക്ക് കൊവി‍ഡ് പിടിപെട്ടതെന്ന് ദിഗ്‍വിജയ് സിങ് പറഞ്ഞു. ഇതിനായി രോഗബാധിതരായ ബിജെപി നേതാക്കളുടെ പട്ടികയും സിങ് നിരത്തി. രാമക്ഷേത്രത്തിലെ അസിസ്റ്റന്റ് പൂജാരി, ഉത്തർപ്രദേശ് മന്ത്രി കമല റാണി, ഉത്തർപ്രദേശ് ബിജെപി മേധാവി, ആഭ്യന്തരമന്ത്രി അമിത് ഷാ, മധ്യപ്രദേശ് ബിജെപി മേധാവി, കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ എന്നിവരുടെ പേരുകളാണ് ട്വീറ്റ് ചെയ്തത്.

ആ​ഗസ്ത് അഞ്ച് ഒരു അശുഭദിനമാണെന്ന് സ്വാമി സ്വരൂപാനന്ദ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ സൗകര്യം നോക്കിയിട്ടാണ് ഭൂമി പൂജയ്ക്കായി ഈ ദിവസം നിശ്ചയിച്ചിരിക്കുന്നത്. അതിനർഥം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുളള ഹിന്ദുമത വിശ്വാസങ്ങൾക്കും മുകളിലാണ് മോദിയെന്നാണ്. ഇതാണോ ഹിന്ദുത്വയെന്ന് സിങ് ചോദിച്ചു.

ഭൂമിപൂജ നടത്തി എത്രപേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് പ്രധാനമന്ത്രിയോട് തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടാനും സിങ് പറഞ്ഞു. സാനാതന ധർമത്തിന്റെ ലംഘനം എങ്ങനെയാണ് അനുവദിക്കാനുവക എന്ന് ചോദിച്ച സിങ് മഹാമാരിക്കിടയിൽ ഭൂമി പൂജ നടത്തണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണെന്നും ആരാഞ്ഞു.

Next Story

RELATED STORIES

Share it