Sub Lead

പെരിയ ഇരട്ടക്കൊലപാതകം: സി ബി ഐ കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു

കേസില്‍ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേരള പോലിസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവര്‍ മാത്രമാണ് ഇപ്പോള്‍ സിബിഐയുടെ പ്രതിപ്പട്ടികയിലുള്ളത്. കഴിഞ്ഞ സപ്തംബര്‍ 30നായിരുന്നു ഹൈക്കടോതി അന്വേഷണം സിബിഐക്ക് കൈമാറി ഉത്തരവു പുറപ്പടുവിച്ചത്. എത്രയും പെട്ടെന്ന കേസിന്റെ അന്വേഷണം ഏറ്റെടുക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാല്‍ കേരള പോലിസ് സിബിഐക്ക് അന്വേഷണം കൈമാറുകയോ സിബിഐ അന്വേഷണം ആരംഭിക്കുകയോ ചെയ്തില്ല. ഇതേ തുടര്‍ന്നു കേസിന്റെ ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പെരിയയില്‍ കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് ഹൈക്കോടതി കേസ് ഫയല്‍ സിബിഐക്ക് കൈമാറാത്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു

പെരിയ ഇരട്ടക്കൊലപാതകം: സി ബി ഐ കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു
X

കൊച്ചി: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ എറണാകുളം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. കേസില്‍ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേരള പോലിസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവര്‍ മാത്രമാണ് ഇപ്പോള്‍ സിബിഐയുടെ പ്രതിപ്പട്ടികയിലുള്ളത്. കഴിഞ്ഞ സപ്തംബര്‍ 30നായിരുന്നു ഹൈക്കടോതി അന്വേഷണം സിബിഐക്ക് കൈമാറി ഉത്തരവു പുറപ്പടുവിച്ചത്. എത്രയും പെട്ടെന്ന കേസിന്റെ അന്വേഷണം ഏറ്റെടുക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാല്‍ കേരള പോലിസ് സിബിഐക്ക് അന്വേഷണം കൈമാറുകയോ സിബിഐ അന്വേഷണം ആരംഭിക്കുകയോ ചെയ്തില്ല. ഇതേ തുടര്‍ന്നു കേസിന്റെ ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പെരിയയില്‍ കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് ഹൈക്കോടതി കേസ് ഫയല്‍ സിബിഐക്ക് കൈമാറാത്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ രണ്ടു പ്രാവശ്യം കേസ് ഫയല്‍ ആവശ്യപ്പെട്ടിട്ടും കേരള പോലിസ് മറുപടി പോലും നല്‍കിയില്ലെന്നു സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

കേസ് ഫയല്‍ പരിശോധിച്ച ഹൈക്കോടതി ശരിയായ അന്വേഷണം നടന്നെങ്കില്‍ മാത്രമേ ശരിയായ വിചാരണയും നടക്കുകയുള്ളുവെന്നു നിരീക്ഷിച്ച ശേഷമാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറി ഉത്തരവു പുറപ്പെടുവിച്ചത്.2019 ഫെബ്രുവരി 17 നു കാസര്‍കോട്ടെ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും വെട്ടേറ്റ് കൊല്ലപ്പെട്ടുന്നത്.പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലം വിട്ടു. പീതാംബരന്‍, സജി സി ജോര്‍ജ്, സുരേഷ്, അനില്‍ കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ്, മുരളി, രഞ്ജിത്ത്, പ്രദീപന്‍, മണികണ്ഠന്‍, ബാലകൃഷ്ണന്‍, ബി മണികണ്ഠന്‍ എന്നിവരാണ് പ്രതികള്‍്.

Next Story

RELATED STORIES

Share it