Sub Lead

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം:ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍

ആക്രമണം നടത്തിയവരുടെ ക്രിമിനല്‍ പശ്ചാത്തലമടക്കം പോലീസ് പരിശോധിക്കും.പരിക്ക് പറ്റിയ യാത്രക്കാരെ പോലീസ് കണ്ട് മൊഴിയെടുക്കും. അവരുടെ മൊഴിയെടുത്തതിനു ശേഷം കുടുതല്‍ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തും.സംഭവത്തില്‍ ശക്തമായ നടപടി തന്നെ സ്വീകരിക്കും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ല

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം:ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍
X

കൊച്ചി: സുരേഷ് കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബസിന്റെ പെര്‍മിറ്റ് അടക്കം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.രണ്ടു ബസ് ജീവനക്കാരെയും മാനേജരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആക്രമണം നടത്തിയവരുടെ ക്രിമിനല്‍ പശ്ചാത്തലമടക്കം പോലീസ് പരിശോധിക്കും.സംഭവം നടന്ന ബസ് മരട് പോലിസ് സ്‌റ്റേഷനില്‍ ഹാജരാക്കാന്‍ ഉടമയക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ ബസ് അവര്‍ ഹാജരാക്കും.പരിക്ക് പറ്റിയ യാത്രക്കാരെ പോലീസ് കണ്ട് മൊഴിയെടുക്കും. അവരുടെ മൊഴിയെടുത്തതിനു ശേഷം കുടുതല്‍ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തും.ബസ് കസ്റ്റഡിയില്‍ എടുത്ത ശേഷം പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും.സംഭവത്തില്‍ ശക്തമായ നടപടി തന്നെ സ്വീകരിക്കും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.

കല്ലട ബസിന്റെ ഉടമയോടും ജീവനക്കാരോടും പോലിസിനു മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിശദമായ അന്വേഷണമായിരിക്കും സംഭവത്തില്‍ നടത്തുക. ആക്രമത്തില്‍ പങ്കുള്ള മുഴുവന്‍ പേരെയും അറസ്റ്റു ചെയ്യും ഒരാളെയും രക്ഷപെടാന്‍ അനുവദിക്കില്ല.ആക്രമണം നടത്തിയത് ആസൂത്രിതമായിട്ടായിരുന്നോയെന്നത് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.ആസൂത്രിതമാണെങ്കില്‍ അതനുസരിച്ചുള്ള ശക്തമായ നടപടിതന്നെയുണ്ടാകും.നിലവില്‍ അടിപിടിയടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തിനിരയായവരില്‍ ഒരാളെ കണ്ടു മൊഴിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവരെ ടെലിഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചിരുന്നു.അതിനനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇന്ന് എല്ലാവരുടെയും വിശദമായ മൊഴിയെടുത്തതിനു ശേഷം ആവശ്യമായ കുടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. യാത്രക്കാരെ മര്‍ദിച്ചിരിക്കുന്നത് കല്ലട ബസിലെ ജീവനക്കാര്‍ തന്നെയാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.ഇവരുടെ ക്രിമിനല്‍ പശ്ചാത്തലമടക്കം അന്വേഷിക്കാനാണ് പോലീസ് തീരുമാനം. അതിനു ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it