Sub Lead

പാലാരിവട്ടം പാലം : കൈക്കൂലി വാങ്ങിയ പൊതുപ്രവര്‍ത്തകരുടെ പേരുകള്‍ ആര്‍ഡിഎസ് കമ്പനി എംഡിക്ക് അറിയാമെന്ന് വിജിലന്‍സ്

അഡ്വാന്‍സായി കൈപ്പറ്റിയ തുക പാലം നിര്‍മാണത്തിനു ഉപയോഗിച്ചിട്ടില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. ഈ പണം ഉപയോഗിച്ചു ആര്‍ഡിഎസ് കമ്പനിയുടെ ബാധ്യത തീര്‍ക്കുകയായിരുന്നുവെന്നു ബോധ്യപ്പെട്ടിട്ടുണ്ടെന്നു വിജിലന്‍സ് വ്യക്തമാക്കി. മുന്‍പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്, സുമിത് ഗോയല്‍, എം ടി തങ്കച്ചന്‍, ബെന്നി പോള്‍ എന്നിവര്‍ ഗുഡാലോചന നടത്തി പൊതുപണം ദുരുപയോഗം ചെയ്തതായി സംശയാസ്പദമായി തെളിയിക്കാനുള്ള വിവരങ്ങള്‍ കണ്ടെത്തിയെന്നും പാലം നിര്‍മാണത്തിലെ ഫണ്ട് ദുരുപയോഗം ചെയ്തതാണ് പാലത്തിന്റെ ദുരവസ്ഥയ്ക്കു കാരണമെന്നും റിപോര്‍ട്ടില്‍ വിജിലന്‍സ് പറയുന്നു

പാലാരിവട്ടം പാലം : കൈക്കൂലി വാങ്ങിയ പൊതുപ്രവര്‍ത്തകരുടെ പേരുകള്‍ ആര്‍ഡിഎസ് കമ്പനി എംഡിക്ക് അറിയാമെന്ന് വിജിലന്‍സ്
X

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ പൊതുപ്രവര്‍ത്തകര്‍ ആരെല്ലാമെന്ന് ആര്‍ഡിഎസ് പ്രോജക്ട് എം ഡി സുമിത് ഗോയലിന് അറിയാമെന്നും എന്നാല്‍ പേര് വെളിപ്പെടുത്താന്‍ സുമിത് ഗോയലിന് ഭയമുണ്ടെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. അഡ്വാന്‍സായി കൈപ്പറ്റിയ തുക പാലം നിര്‍മാണത്തിനു ഉപയോഗിച്ചിട്ടില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. ഈ പണം ഉപയോഗിച്ചു ആര്‍ഡിഎസ് കമ്പനിയുടെ ബാധ്യത തീര്‍ക്കുകയായിരുന്നുവെന്നു ബോധ്യപ്പെട്ടിട്ടുണ്ടെന്നു വിജിലന്‍സ് വ്യക്തമാക്കി. മുന്‍പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്, സുമിത് ഗോയല്‍, എം ടി തങ്കച്ചന്‍, ബെന്നി പോള്‍ എന്നിവര്‍ ഗുഡാലോചന നടത്തി പൊതുപണം ദുരുപയോഗം ചെയ്തതായി സംശയാസ്പദമായി തെളിയിക്കാനുള്ള വിവരങ്ങള്‍ കണ്ടെത്തിയെന്നും പാലം നിര്‍മാണത്തിലെ ഫണ്ട് ദുരുപയോഗം ചെയ്തതാണ് പാലത്തിന്റെ ദുരവസ്ഥയ്ക്കു കാരണമെന്നും റിപോര്‍ട്ടില്‍ വിജിലന്‍സ് പറയുന്നു. കേസിലെ പ്രതികള്‍ വസ്തുതകള്‍ വെളിപ്പെടുത്താന്‍ തയ്യാറാവുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മേല്‍പ്പാലത്തിന്റെ നിര്‍മാണം നടക്കുന്ന സമയത്ത് സുമിത് ഗോയലിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. പാലത്തിന്റെ നിര്‍മാണം ആരംഭിക്കുമ്പോള്‍ കുറഞ്ഞ തുകകൊണ്ടാണ് കരാറുകാരന്‍ പ്രവര്‍ത്തികള്‍ ചെയ്തത്. കരാറുകാരന്റെ സാമ്പത്തിക പ്രതിസന്ധികാരണം നിര്‍മാണത്തിന്റെ ഗുണനിലവാരം മോശമാക്കിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. കരാറുകാരന്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റും കൈക്കൂലി നല്‍കി സ്വമേധയാ ലാഭമുണ്ടാക്കിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. എന്‍ജിനീയറിങ് മേഖലയിലുള്ള വിദഗ്ധരുമായി പരിശോധന നടത്തിയ ശേഷമാണ് പാലത്തിന്റെ നിര്‍മാണത്തില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്നും കണ്ടെത്തിയതെന്നു റിപോര്‍ട്ടില്‍ പറയുന്നു.കോണ്‍ക്രീറ്റു ഭാഗങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ച ശേഷമാണ്് പാലം ദുര്‍ബലമാണെന്ന നിഗമനത്തിലെത്തിയതെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മാണ പ്രവര്‍ത്തികള്‍ 18 മാസം കൊണ്ടു തീര്‍ക്കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു 24 മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്ന ഹരജിക്കാരന്റെ വാദം ശരിയല്ലെന്നും വിജിലന്‍സ് റിപോര്‍ട്ടില്‍ പറയുന്നു.

ഇത്തരത്തില്‍ 18 മാസം കൊണ്ടു പൂര്‍ത്തിയാക്കണമെന്നു യാതൊരു രേഖകളുമില്ലെന്നും അങ്ങിനെ ആവശ്യപ്പെട്ടിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. സുമിത് ഗോയല്‍ കിറ്റ്കോയുടെയും ആര്‍ബിഡിസികെയുടെയും കരാറുകള്‍ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നയാളും ഉന്നത സ്വാധീനമുള്ളയാളുമാണ്. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി ഇയാള്‍ ഇപ്പോഴും നല്ല ബന്ധം പുലര്‍ത്തുന്നയാളാണ്. ഇയാള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യാപേക്ഷ തള്ളണമെന്നും റിപോര്‍ട്ടില്‍ പറയുന്നു. ആര്‍ഡിഎസ് കമ്പനിയിലെ നിരവധി തൊഴിലാളികളെ ഇനിയും ചോദ്യം ചെയ്യാനുണ്ട് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ഇവരെല്ലാവരും സ്വാധീനിക്കപ്പെടുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. ടി ഒ സൂരജിന്റെയും സുമിത് ഗോയലിന്റെയും ജാമ്യാപേക്ഷകള്‍ നാളെ കോടതി പരിഗണിക്കും.

Next Story

RELATED STORIES

Share it