Sub Lead

പാലാരിവട്ടം പാലം: ന്യായീകരണവുമായി വി കെ ഇബ്രാഹിംകുഞ്ഞ് വീണ്ടും ; എടുത്തത് നയപരമായ തീരുമാനമെന്ന് വാദം

മൊബലൈസേഷന്‍ അഡ്വാന്‍സ് സാധാരണ എല്ലാ എസ്പിവികള്‍ക്കും ഉള്ളതാണ്.ലോകബാങ്കിന്റെ പദ്ധതികള്‍,എഡിബി പദ്ധതികള്‍. സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍സ്,ബഡ്ജറ്റ് വര്‍ക്കല്ലാത്ത ജോലികള്‍ എന്നിവയ്ക്ക് മൊബലൈസേഷന്‍ അഡ്വാന്‍സ് നല്‍കുന്നുണ്ടെന്ന് വി കെ ഇബ്രാംഹിംകുഞ്ഞ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരും അതിനുമുമ്പുളള സര്‍ക്കാരും അത്തരത്തില്‍ നല്‍കിയിട്ടുണ്ട് ഇപ്പോഴും കൊടുക്കുന്നുണ്ട്

പാലാരിവട്ടം പാലം: ന്യായീകരണവുമായി വി കെ ഇബ്രാഹിംകുഞ്ഞ് വീണ്ടും ; എടുത്തത് നയപരമായ തീരുമാനമെന്ന് വാദം
X

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ളവര്‍ക്ക് പിന്നാലെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിനെയും അറസ്റ്റുചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടതിനെ ന്യായീകരിച്ച് വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ.വി കെ ഇബ്രാംഹികുഞ്ഞിനെതിരെ ആരോപണവുമായി ടി ഒ സുരജ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.ഇതേ തുടര്‍ന്നാണ് ന്യായീകരണവുമായി വി കെ ഇബ്രാഹിംകുഞ്ഞ് വീണ്ടും രംഗത്ത് വന്നത്.പാലാരിവട്ടം പാലം നിര്‍മാണവുമായി എടുത്തത് നയപരമായ തീരുമാനമായിരുന്നുവെന്ന് വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.മൊബലൈസേഷന്‍ അഡ്വാന്‍സ് സാധാരണ എല്ലാ എസ്പിവികള്‍ക്കും ഉള്ളതാണ്.ലോകബാങ്കിന്റെ പദ്ധതികള്‍,എഡിബി പദ്ധതികള്‍. സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍സ്,ബഡ്ജറ്റ് വര്‍ക്കല്ലാത്ത ജോലികള്‍ എന്നിവയ്ക്ക് മൊബലൈസേഷന്‍ അഡ്വാന്‍സ് നല്‍കുന്നുണ്ടെന്ന് വി കെ ഇബ്രാംഹിംകുഞ്ഞ് പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരും അതിനുമുമ്പുളള സര്‍ക്കാരും അത്തരത്തില്‍ നല്‍കിയിട്ടുണ്ട് ഇപ്പോഴും കൊടുക്കുന്നുണ്ട്.പാലാരിവട്ടം പാലം നിര്‍മാണത്തിന് മൊബലൈസേഷന്‍ അഡ്വന്‍സ് നല്‍കാന്‍ കരാറിലുണ്ടായിരുന്നില്ലല്ലോയെന്നും പിന്നീട് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ശുപാര്‍ശ നല്‍കുകയായിരുന്നുവെന്നാണ് ഉയരുന്ന ആരോപണമെന്ന ചോദ്യത്തിന് പാലാരിവട്ടം പാലം നിര്‍മാണം ഇപിസി (എന്‍ജിനീയറിംഗ് പ്രൊക്യുറമെന്റ് കോണ്‍ട്രാക്ട്) ആയിരുന്നുവെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ മറുപടി.കെഎസ്ഡിപി പദ്ധതികള്‍ക്കും മൊബലൈസേഷന്‍ അഡ്വാന്‍സുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാലാരിവട്ടം പാലം നിര്‍മാണത്തില്‍ മുന്‍കൂര്‍ അഡ്വാന്‍സ് നല്‍കാന്‍ കരാറില്‍ പറഞ്ഞിട്ടില്ലല്ലോയെന്ന ചോദ്യത്തിന് കരാറില്‍ ഉണ്ടോ ഇല്ലയോ എന്നല്ലെന്നും കൊടുക്കില്ലെന്നും കരാറില്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വാദം.

കൊടുക്കാന്‍ എടുത്ത തീരുമാനം ആരുടേതായിരുന്നുവെന്ന ചോദ്യത്തിന് അത് മന്ത്രിസഭയില്‍ പോയിട്ടില്ലെന്നായിരുന്നു മറുപടി.താഴെ തട്ടില്‍ നിന്നും ശുപാര്‍ശ ചെയ്തുവന്ന ഫയല്‍ താന്‍ കണ്ടിട്ടേയുള്ളു. അത് മന്ത്രിയുടെ അവകാശമാണ്.അത് പോളിസിയാണ്. ഇത് സംബന്ധിച്ച് ഹൈക്കോടതിയും സുപ്രിംകോടതിയും വിധി തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. പാലാരിവട്ടം പാലം നിര്‍മാണ കേസില്‍ വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടിലും ഇത് നയപരമായ തീരുമാനമാണ് ഇതിനെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.മന്ത്രിസഭായോഗം എടുത്ത തീരുമാനത്തിനെയല്ലേ ഇത് ബാധിക്കുവെന്ന ചോദ്യത്തിന് മന്ത്രിസഭാ യോഗമാണ് പാലാരിവട്ടം പാലം പദ്ധതി നടപ്പിലാക്കാനും ഭരണാനുമതി നല്‍കിയതെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. തന്നെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സില്‍ നിന്നും നോട്ടിസ് ലഭിച്ചിട്ടില്ലെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

Next Story

RELATED STORIES

Share it