Sub Lead

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി: ആര്‍ഡിഎസ് കമ്പനിയെ കരിമ്പട്ടികയില്‍പെടുത്താന്‍ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പാലാരിവട്ടം പാലം നിര്‍മാണത്തിന്റെ കരാറിലും തുടര്‍ന്ന്് നടന്ന നിര്‍മാണത്തിലും കമ്പനി ഗുരുതരമായ ക്രമക്കേട് നടത്തിയ ഇതില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കമ്പനി എംഡിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കമ്പനിയെ സംസ്ഥാനത്ത സര്‍ക്കാരിന്റെ ഒരു പദ്ധതിയുടെയും ഭാഗമാക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി:  ആര്‍ഡിഎസ് കമ്പനിയെ കരിമ്പട്ടികയില്‍പെടുത്താന്‍ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി: പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് പാലം നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിരുന്ന ആര്‍ഡിഎസ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പാലാരിവട്ടം പാലം നിര്‍മാണത്തിന്റെ കരാറിലും തുടര്‍ന്ന്് നടന്ന നിര്‍മാണത്തിലും കമ്പനി ഗുരുതരമായ ക്രമക്കേട് നടത്തിയ ഇതില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കമ്പനി എംഡിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കമ്പനിയെ സംസ്ഥാനത്ത സര്‍ക്കാരിന്റെ ഒരു പദ്ധതിയുടെയും ഭാഗമാക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

നിലവില്‍ ആര്‍ഡിഎസ് കമ്പനി സര്‍ക്കാരിന്റെ ചില പദ്ധതികളില്‍ ഭാഗമാണ്.ആ പദ്ധതികള്‍ പൂര്‍ത്തീകരിക്കും എന്നാല്‍ പുതിയ പദ്ധതികളില്‍ കമ്പനിയെ പരിഗണിക്കില്ല.ഇതിന്റെ ഭാഗമായി പല പദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ കമ്പനിയെ ഒഴിവാക്കി കഴിഞ്ഞു.കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ നിര്‍മാണപ്രവര്‍ത്തനത്തില്‍ അഴിമതിയില്‍ പങ്കാളികളാകുകയോ നിര്‍മാണത്തിലെ പോരായ്മകള്‍ കൊണ്ട് കെട്ടിടങ്ങള്‍ക്കോ പാലങ്ങള്‍ക്കോ തകരാറ് സംഭവിച്ചാല്‍ കരാറെടുത്ത കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താന്‍ തൊഴിലുടമയ്ക്ക് അധികാരമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി തുടങ്ങിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

Next Story

RELATED STORIES

Share it