Sub Lead

പാലാരിവട്ടം പാലം നിര്‍മാണം: ഏതന്വേഷണവും നേരിടാന്‍ തയാറെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്; എല്ലാം സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് ഉമ്മന്‍ ചാണ്ടി

പാലം പുതുക്കി പണിയണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഏതു വിധത്തിലുള്ള പരിഹാരമാണ് ഉണ്ടാകേണ്ടതെന്ന് സര്‍ക്കാരാണ് തിരുമാനിക്കേണ്ടതെന്നും ചോദ്യത്തിന് മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു

പാലാരിവട്ടം പാലം നിര്‍മാണം: ഏതന്വേഷണവും നേരിടാന്‍ തയാറെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്; എല്ലാം സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് ഉമ്മന്‍ ചാണ്ടി
X

കൊച്ചി: പാലാരിവട്ടം മേല്‍ പാലം നിര്‍മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാന്‍ തയാറാണെന്ന് പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ. നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് തകരാറിലായ പാലാരിവട്ടം മേല്‍പാലം പൊളിച്ചു പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചതിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പാലം നിര്‍മാണ വേളയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്.നിലവില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പറയാന്‍ കഴിയില്ല. അന്വേഷണം എപ്പോഴും ആരുടെ പേരിലും നടത്താം അതിന് യാതൊരു വിധ കുഴപ്പവുമില്ല.പാലം നിര്‍മാണ സമയത്ത് റോഡ്‌സ് ആന്റ് ബ്രിഡജസ് കോര്‍പറേഷന്റെ ചെയര്‍മാന്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നല്ലോയെന്ന ചോദ്യത്തിന് താന്‍ മന്ത്രിയും ചെയര്‍മാനുമായിരുന്നു. തനിക്കുശേഷവും മന്ത്രിയും ചെയര്‍മാനും വന്നു. ആരെപ്പറ്റിയും അന്വേഷിച്ചോട്ടെ തനിക്ക് ഒരു കുഴപ്പവുമില്ലെന്നും ഏതന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം തുടങ്ങി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം പൂത്തിയാക്കിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പാലം പുതുക്കി പണിയണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.ഏതു വിധത്തിലുള്ള പരിഹാരമാണ് ഉണ്ടാകേണ്ടതെന്ന് സര്‍ക്കാരാണ് തിരുമാനിക്കേണ്ടതെന്നും ചോദ്യത്തിന് മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.പാലം പുതുക്കി പണിയാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണോയെന്ന ചോദ്യത്തിന് അതെല്ലാം പരിശോധിച്ചിട്ട് പറയാമെന്നും പാലം നിര്‍മാണത്തിലെ ക്രമക്കേട് സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്നും ചോദ്യത്തിന് മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കട്ടെ. അവര്‍ക്ക് അന്വേഷിക്കാന്‍ മറ്റാരുടെയും അനുവാദം വേണ്ടല്ലോയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Next Story

RELATED STORIES

Share it