Sub Lead

പാലാരിവട്ടം മേല്‍പാലം: നിര്‍മാണത്തില്‍ ഗുരുതരക്രമക്കേടെന്ന് പരിശോധന റിപോര്‍ട്ട് ; ഇ ശ്രീധരന്റെ സഹായം തേടി സര്‍ക്കാര്‍

പാലം നിര്‍മാണത്തിന് ആവശ്യമായ സിമെന്റ് ഉപയോഗിച്ചിരുന്നില്ലെന്നും കോണ്‍ക്രീറ്റിങില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും മദ്രാസ് ഐഐടി സര്‍ക്കാരിന് നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.പാലം രൂപകല്‍പ്പന പ്രകാരം എം 35 എന്ന ഗ്രേഡിലാണ് കോണ്‍ക്രീറ്റിങ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ എം 22 എന്ന തോതിലാണ് പാലാരിവട്ടം മേല്‍പാലത്തിന്റെ കോണ്‍ക്രീറ്റ് നടത്തിയതത്രെ

പാലാരിവട്ടം മേല്‍പാലം: നിര്‍മാണത്തില്‍ ഗുരുതരക്രമക്കേടെന്ന്  പരിശോധന റിപോര്‍ട്ട് ; ഇ ശ്രീധരന്റെ സഹായം തേടി സര്‍ക്കാര്‍
X

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിലെ നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടുകളെന്ന് വ്യക്തമാക്കി മദ്രാസ് ഐഐടിയുട പരിശോധന റിപോര്‍ട്ട്. പാലം നിര്‍മാണത്തിന് ആവശ്യമായ സിമെന്റ് ഉപയോഗിച്ചിരുന്നില്ലെന്നും കോണ്‍ക്രീറ്റിങില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും മദ്രാസ് ഐഐടി സര്‍ക്കാരിന് നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.പാലം രൂപകല്‍പ്പന പ്രകാരം എം 35 എന്ന ഗ്രേഡിലാണ് കോണ്‍ക്രീറ്റിങ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ എം 22 എന്ന തോതിലാണ് പാലാരിവട്ടം മേല്‍പാലത്തിന്റെ കോണ്‍ക്രീറ്റ് നടത്തിയതത്രെ.എം 35 പ്രകാരമാണ് പാലം നിര്‍മിച്ചിരുന്നതെങ്കില്‍ ഗര്‍ഡറുകള്‍ തമ്മിലുള്ള വ്യതിയാനം 26.25 എംഎം മതിയായിരുന്നു. എം 22 ഗ്രേഡ് ആയതോടെ ഗര്‍ഡറുകള്‍ തമ്മില്‍ വ്യത്യാസം 67.92 എംഎം ആയി. ഇതാണ് പാലത്തിന്റെ വലിയ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ഗര്‍ഡറുകളിലെ വിള്ളലിന്റെ വീതി 0.20 എംഎം ആയിരുന്നു അനുവദനീയമായിരുന്നത്. എന്നാല്‍ പാലാരിവട്ടം പാലത്തില്‍ കണ്ടെത്തിയത് 0.235 എംഎം ആണ്.പാലാരിവട്ടം മേല്‍പാലം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. ഇതു പ്രകാരം മദ്രാസ് ഐഐടിയുടെ റിപോര്‍ട് പരിശോധിച്ച ശേഷം ഈ മാസം 17 ന് ഇ ശ്രീധരന്‍ പാലാരിവട്ടം മേല്‍പാലം സന്ദര്‍ശിക്കുമെന്നാണ് വിവരം. റിപോര്‍ട് തയാറാക്കിയ മദ്രാസം ഐ ഐ ടിയിലെ പ്രഫ.അളക സുന്ദരവും ഇ ശ്രീധരനൊപ്പം പാലം സന്ദര്‍ശിക്കും.പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കം 17 പേര്‍ക്കെതിരെ തുടരന്വേഷണം വേണമെന്ന് വിജിലന്‍സ് നിര്‍ദേശിച്ചിരുന്നുവെങ്കിലും അന്വേഷണം ഇഴയുകയാണ്.

Next Story

RELATED STORIES

Share it