Sub Lead

ബംഗ്ലാദേശികളെന്നാരോപിച്ച് ബംഗളൂരുവിലെ ഇരുനൂറിലധികം കുടിലുകൾ തകർത്ത് പോലിസ്

വീട് നഷ്ടപ്പെട്ടവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമുള്ള തൊഴിലാളികളാണ്.

ബംഗ്ലാദേശികളെന്നാരോപിച്ച് ബംഗളൂരുവിലെ ഇരുനൂറിലധികം കുടിലുകൾ തകർത്ത് പോലിസ്
X

ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരമായ ബംഗളൂരുവിൽ നൂറിലധികം കുടിലുകൾ പൊളിച്ചുമാറ്റി പോലിസ്. അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാർ ആണെന്ന് പോലിസ് ആരോപിച്ചാണ് നടപടി. ഇന്ത്യയിലുടനീളം പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരേ പ്രതിഷേധം നടക്കുന്നതിനിടയിലാണ് നടപടി.

ഭൂവുടമയ്ക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് അയച്ചതായി പോലിസ് അവകാശപ്പെടുന്നു. എന്നാൽ പോലിസിന്റെ അവകാശവാദം തള്ളി ആക്ടിവിസ്റ്റുകൾ രം​ഗത്തെത്തി. വീട് നഷ്ടപ്പെട്ടവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമുള്ള തൊഴിലാളികളാണ്. സെക്യൂരിറ്റി ജീവനക്കാർ, വീട്ടു ജോലിക്കാർ, നിർമാണത്തൊഴിലാളികൾ എന്നീ നിലകളിൽ ഇവർ നഗരത്തിൽ ജോലി ചെയ്തു വരുന്നവരാണെന്നും ആക്ടിവിസ്റ്റുകൾ പറയുന്നു.

കരിയമ്മന അഗ്രഹാര നിവാസികൾ തങ്ങൾക്ക് മുൻകൂർ നോട്ടീസ് അധികൃതർ നൽകിയിട്ടില്ലെന്ന് അവകാശപ്പെടുകയും അവരുടെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും കൂട്ടിച്ചേർത്തു. ഇരുന്നൂറിലധികം വീടുകൾ പൊളിച്ചുമാറ്റിയതായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ വിനയ് ശ്രീനിവാസ പറഞ്ഞു.

ജനുവരി 12 ന് ബിജെപി എം‌എൽ‌എ അരവിന്ദ് ലിംബാവലി ബംഗ്ലാദേശ് കുടിയേറ്റക്കാർ പ്രദേശത്ത് സ്ഥിര താമസമാക്കിയതായി അവകാശപ്പെട്ടിരുന്നു. കുടിയേറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എം‌എൽ‌എ ട്വീറ്റ് ചെയ്തിരുന്നു. അവിടെ ഷെഡുകളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it